നപ്രിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ യുവ സംവിധായകൻ പ്രിൻസ് ജോയി വിവാഹിതനായി. പൂജയാണ് വധു. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ വളരെ ലളിതവും മനോഹരവുമായ ചടങ്ങുകളോടെയാണ് വിവാഹ ആഘോഷങ്ങൾ നടന്നത്.

To advertise here,

വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ടതോടെ സിനിമാ ലോകത്തുനിന്നും ആരാധകരിൽ നിന്നും വധൂവരന്മാർക്ക് ആശംസകളുടെ പ്രവാഹമാണ്. കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമാരംഗത്തെ നിരവധിപ്പേർ പങ്കെടുത്തു. ഇന്ദ്രൻസ്, സണ്ണി വെയ്ൻ,മിഥുൻ മാനുവൽ തോമസ്,സരിത ജയസൂര്യ,മണികണ്ഠൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഹ്രസ്വചിത്രങ്ങളിലൂടെയും ക്രിയേറ്റീവ് പ്രൊജക്ടുകളിലൂടെയും ശ്രദ്ധേയനായ പ്രിൻസ് ജോയി, ചുരുങ്ങിയ കാലം കൊണ്ടാണ് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. വേറിട്ട പ്രമേയങ്ങളും വൈകാരികമായ അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയമായ ചിത്രങ്ങൾ സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

കണ്ണൂർ ഇരിട്ടി സ്വദേശിയാണ് പ്രിൻസ്. കരിങ്കുന്നം സിക്‌സസ് , അലമാര എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റായി പ്രിൻസ് പ്രവർത്തിച്ചിട്ടുണ്ട്. 2021-ൽ സണ്ണി വെയ്‌നെ നായകനാക്കി അനുഗൃഹീതൻ ആന്റണി എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അരങ്ങേറ്റം.

ജയസൂര്യയും വിനായകനും പ്രധാനവേഷത്തിലെത്തുന്ന ടൈറ്റൻസാണ് പ്രിൻസിന്റെ പുതിയ ചിത്രം. വ്യക്തിജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന പ്രിൻസ് ജോയിക്കും പൂജയ്ക്കും സിനിമാ ലോകവും പ്രേക്ഷകരും ഹൃദയം നിറഞ്ഞ മംഗളാശംസളാണ് നേരുന്നത്.