'വാഴ 2'-ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഞൊടി'യുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ജെ.എസ്. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീനും ലുക്മാനും ചന്തു സലിംകുമാറും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമിച്ച സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും മിഡ്നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് 'ഞൊടി' നിർമിക്കുന്നത്.
'വാഴ', 'എക്കോ', 'വാഴ 2' എന്നീ മെഗാഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസ് ആണ് 'ഞൊടി' തിയേറ്ററുകളിലെത്തിക്കുന്നത്. വ്യത്യസ്തമായ ഡിസൈനും കൗതുകം ജനിപ്പിക്കുന്ന ടാഗ്ലൈനും ശ്രദ്ധ നേടുകയാണ് 'ഞൊടി'യുടെ ടൈറ്റിൽ റിവീൽ പോസ്റ്റർ.
ഒരു ടൈം- ലൂപ്പ് കഥയാണോ ചിത്രത്തിന്റേത് എന്നാണ് പോസ്റ്ററിലെ സൂചനകളെക്കുറിച്ചുള്ള ചർച്ച. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.
Content Highlights: Hashir leads the new film titled Njodi. Directed by debutant J.S. Jithin. Produced by Super Duper Films and Midnight Sun Films. Title poster hints at a potential time-loop narrative. Icon Cinemas to handle theatrical distribution
Published: 02 Aug 2026, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented