
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ 'റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങി'ന്റെ സ്ഥാപക മേധാവി രാമേശ്വർ നാഥ് കാവോയുടെ (ആർ.എൻ. കാവോ) ജീവിതത്തെ ആസ്പദമാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ ബോളിവുഡ് നിർമാതാവ് കരൺ ജോഹർ. 'റോ'യുടെ 58-ാം സ്ഥാപക ദിനത്തിലാണ് ധർമ പ്രൊഡക്ഷൻസ് ചിത്രം പ്രഖ്യാപിച്ചത്. 2028 ഓഗസ്റ്റ് 11-ന് റിലീസ് ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കുന്നത്.
മാധ്യമപ്രവർത്തകൻ നിതിൻ ഗോഖലെ എഴുതിയ 'ജെന്റിൽമാൻ സ്‌പൈമാസ്റ്റർ' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സംവിധായകനെയോ അഭിനേതാക്കളെയോ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ പ്രീ- പ്രൊഡക്ഷൻ ഘട്ടത്തിലാണ്.
കഴിഞ്ഞ രണ്ടു വർഷമായി പ്രമേയത്തെക്കുറിച്ച് വിശദമായ ഗവേഷണവും തിരക്കഥാരചനയും നടത്തിവരികയാണെന്ന് കരൺ ജോഹർ പ്രസ്താവനയിൽ പറഞ്ഞു. 'കേസരി: ചാപ്റ്റർ 2', 'ബാഡ് ന്യൂസ്' എന്നിവയുടെ വിജയത്തിന് ശേഷം ധർമ പ്രൊഡക്ഷൻസും ലിയോ മീഡിയ കളക്ടീവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
Content Highlights: Karan Johar announced a biopic on RN Kao, the founder-chief of RAW. The announcement was made by Dharma Productions on RAW's 58th Foundation Day. The film is based on Nitin Gokhale's book 'Gentleman Spymaster'. Directed and cast details remain unannounced as the movie is currently in pre-production. The film is slated for a theatrical release on August 11, 2028.
Published: 21 Sept 2026, 07:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented