അജയ് ഭൂപതിയുടെ 'RX 100', 'ഗാങ് ലീഡർ', അജിത്തിന്റെ 'വാലിമൈ' തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ തെലുങ്ക് യുവതാരം കാർത്തികേയ ഗുമ്മകൊണ്ട പുതിയ ചിത്രവുമായ് എത്തുന്നു. 'കം ബാക്ക്' എന്ന് പേരിട്ടിരിക്കുന്ന ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിലൂടെ കാർത്തികേയ ആദ്യമായി സംവിധായകനായി മാറും. ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും കാർത്തികേയ തന്നെയാണ്. കാർത്തികേയ ക്രിയേറ്റീവ് വർക്ക്‌സിന്റെ കീഴിലാണ് ചിത്രം നിർമിക്കുന്നത്, അദ്ദേഹത്തിന്റെ ഭാര്യ ലോഹിത റെഡ്ഡിയാണ് നിർമാതാവ്.

To advertise here,

'ആർഎക്‌സ് 100'-ന് ശേഷം പാൻ- ഇന്ത്യൻ തലത്തിലെത്തുന്ന കാർത്തികേയ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. കാർത്തികേയയുടെ ജന്മദിനമായ സെപ്റ്റംബർ 21-ന് നിർമാതാക്കൾ നടന്റെ കരിയറിലെ പത്താമത്തെ ചിത്രത്തിന്റെ ഗ്ലിംപ്‌സ് പങ്കുവെച്ചുകൊണ്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ചിത്രത്തിൽ ബോക്‌സിങ് താരമായാണ് കാർത്തികേയ പ്രത്യക്ഷപ്പെടുന്നത്. റിങ്ങിൽനിന്ന് മൂന്നുവർഷം മാറിനിന്ന ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന ഒരു ബോക്‌സറുടെ കഥയാണ് ചിത്രം പറയുന്നത്. കഥാപാത്രത്തിനായി അദ്ദേഹം വലിയ ശാരീരിക മാറ്റങ്ങളും നടത്തിയിട്ടുഉളതായി ഗ്ലിംപ്‌സിൽ കാണാം.

2027-ൽ ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് ശ്രമമെന്ന് നിർമ്മാതാവ് അറിയിച്ചു. വിജയ് ബൾഗാനിൻ സംഗീതം ഒരുക്കുന്ന ചിത്രത്തിൽ ജഗദീഷ് ചീകട്ടി ഛായാഗ്രഹണം നിർവഹിക്കുന്നു.

പ്രൊഡക്ഷൻ ഡിസൈനർ: കെ.ആർ. കുമാർ മന്നെ, എഡിറ്റർ: കല്യാൺ സൂര്യപ്രകാശ്, കോസ്റ്റ്യൂം ഡിസൈനർ: ശിൽപ തങ്കുതുരു, ക്രിയേറ്റീവ് ഡയറക്ടർ: സൂര്യ അകെല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുധീർ തെലപ്രോളു, ഫൈറ്റ് മാസ്റ്റർ: റിയൽ സതീഷ്, പൃഥ്വി, കൊറിയോഗ്രാഫർ: ഭാനു, പി.ആർ.ഒ: പി.ശിവപ്രസാദ്, പുളകം ചിന്നരായ, ഡിജിറ്റൽ മാർക്കറ്റിങ്: ട്രെൻഡി ടോളി (തനയ് സൂര്യ), ടോക്ക് സ്‌കൂപ്പ്.