
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത 'നരിവേട്ട'യ്ക്ക് ശേഷം ഒന്നിലധികം ചിത്രങ്ങളുമായി ഇന്ത്യൻ സിനിമാ കമ്പനി. ടിപ്പുഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 4-ന്റെ പൂജാ ചടങ്ങുകൾ നടന്നു. രോഹിത് ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ചിത്രം രചിച്ചത് കിരൺ കെ.എസ്. ആണ്.
ചിത്രത്തിന്റെ നിർമാതാക്കൾ, അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്ത പൂജ ചടങ്ങിൽ, സംവിധായകരായ ഗിരീഷ് എ.ഡി, ഡൊമിനിക് അരുൺ എന്നിവരും ഭാഗമായിരുന്നു. ഗിരീഷ് എ.ഡി. ആദ്യ ക്ലാപ്പടിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.
താരനിര, സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെയുള്ള ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും. 'നരിവേട്ട'യ്ക്ക് ശേഷം വ്യത്യസ്തമായ പ്രമേയങ്ങളിലുള്ള ചിത്രങ്ങളാണ് ഇന്ത്യൻ സിനിമാ കമ്പനി നിർമിക്കുന്നത്. അടുത്തിടെയാണ് ഇന്ത്യൻ സിനിമാ കമ്പനിയുടെ പ്രൊഡക്ഷൻ നമ്പർ 3, മൈസൂരുവിൽ ചിത്രീകരണം ആരംഭിച്ചത്. ഷറഫുദ്ദീൻ, അലൻ ബിൻ സിറാജ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഫാമിലി എന്റർടെയ്‌നർ ചിത്രം ഒരുക്കുന്നത് ജിതേഷ് എസ്. റാം ആണ്.
പുതുമുഖങ്ങൾക്ക് ഉൾപ്പെടെ പ്രാധാന്യം നൽകുന്ന മറ്റു പ്രൊജക്ടുകളുടെയും പ്രവർത്തനങ്ങൾ ഇന്ത്യൻ സിനിമാ കമ്പനി ആരംഭിച്ചിട്ടുണ്ട്. ആദ്യ ചിത്രമായ 'നരിവേട്ട' മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയതോടെ, കൂടുതൽ മികവുറ്റ ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ സിനിമാ കമ്പനി.
ഛായാഗ്രഹണം: ദീപക് ഡി. മേനോൻ, എഡിറ്റർ: ആകാശ് ജോസഫ്, സംഗീതം: ബിബിൻ അശോക്, ആർട്ട്: ഔസേപ്പ് ജോൺ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രണവ് പറശ്ശിനി, പ്രൊഡക്ഷൻ കൺട്രോളർ: ആന്റണി തോമസ്, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Indian Cinema Company announced its fourth production venture with a formal pooja ceremony. The upcoming project is directed by Rohit Chandrasekhar and scripted by Kiran KS. Filmmaker Girish A.D. gave the first clap for the project, with director Dominic Arun also attending the event. Produced by Tipushan V.E. and Shias Hassan, following their previous venture 'Narivetta'. Key cast members and further technical details of the film will be revealed soon.
Published: 21 Sept 2026, 07:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented