ഭിനയിച്ച ഗാനരംഗങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏത് ? മധുവിനോടൊരു ചോദ്യം.

To advertise here,

ഉത്തരം പറയുക എളുപ്പമല്ലെന്നറിയാം. നൂറുകണക്കിന് അപൂർവ സുന്ദര ഗാനങ്ങൾക്കൊത്ത് ചുണ്ടനക്കി അഭിനയിച്ച ആളാണ്. അക്കൂട്ടത്തിൽ നിന്ന് ഒരേയൊരു പ്രിയഗാനം തിരഞ്ഞെടുക്കുന്നതെങ്ങനെ? മാണിക്യവീണയുമായെൻ, മാനസമൈനേ വരൂ, ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണി, ഏഴിലംപാല പൂത്തു, സുറുമയെഴുതിയ മിഴികളേ, സ്വർണഗോപുര നർത്തകീശിൽപ്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, പാർവണേന്ദുവിൻ ദേഹമടക്കി, മലമൂട്ടിൽ നിന്നൊരു മാപ്പിള, ഓമലാളേ കണ്ടു ഞാൻ, പൊന്നിൽ കുളിച്ച രാത്രി, അനുരാഗഗാനം പോലെ, വൃശ്ചിക രാത്രി തൻ, ചെമ്പകപ്പൂങ്കാവനത്തിലെ, ആറ്റിനക്കരെ അക്കരെ ആരാരോ, പാതിരാവായില്ല, സാമ്യമകന്നൊരുദ്യാനമേ, അമ്പലപ്പുഴ വേല കണ്ടു ഞാൻ, പൊൻവളയില്ലെങ്കിലും, അപാരസുന്ദര നീലാകാശം, അനുവദിക്കൂ ദേവീ, പുഷ്പമംഗലയാം ഭൂമിക്ക്, കൃഷ്ണപക്ഷ കിളി ചിലച്ചു, പ്രിയമുള്ളവളേ നിനക്ക് വേണ്ടി, മംഗളം നേരുന്നു ഞാൻ, എന്റെ രാജകൊട്ടാരത്തിന്... അങ്ങനെ എത്രയെത്ര പാട്ടുകൾ.…

പക്ഷേ ഒരു പാട്ടിനോട് അൽപ്പം സ്‌നേഹം കൂടും മധുവിന്. തോപ്പിൽ ഭാസി സംവിധാനം ചെയ്ത 'യുദ്ധകാണ്ഡം' എന്ന സിനിമയിലെ ``ശ്യാമസുന്ദര പുഷ്പമേ.'' ഒഎൻവിയുടെ കാവ്യാത്മകമായ വരികൾ. അഷ്ടമുടിക്കായലിന്റെ പരിസരത്ത് സാമ്പ്രാണിക്കടവ് എന്ന സ്ഥലത്ത് വച്ചായിരുന്നു ആ ഗാനരംഗത്തിന്റെ ഷൂട്ടിംഗ്. ``ഗാനസന്ദർഭവുമായി പ്രകൃതി ഇത്രത്തോളം താദാത്മ്യം പ്രാപിച്ച സന്ദർഭങ്ങൾ അപൂർവമായേ എന്റെ അഭിനയ ജീവിതത്തിലുണ്ടായിട്ടുള്ളൂ. ഷൂട്ടിംഗ് തുടങ്ങുമ്പോൾ തന്നെ മേഘങ്ങൾ വന്നു ആകാശം മൂടി. എല്ലാ അർത്ഥത്തിലും ശ്യാമസുന്ദരമായ അന്തരീക്ഷം. പാട്ടിലേക്ക് ഒഎൻവിയും രാഘവൻ മാസ്റ്ററും യേശുദാസും ചേർന്ന് ആവാഹിച്ച വിഷാദമാധുര്യം മുഴുവൻ പ്രകൃതി നമ്മെ അതേപടി അനുഭവിപ്പിക്കുകയാണ്. ജീവിതവും സിനിമയും ഒന്നാകുന്ന അപൂർവ മുഹൂർത്തം. പ്രകൃതി തന്നെ സംവിധായകനും ഛായാഗ്രാഹകനും ആയി വേഷം മാറിയ പോലെ...

'ഇന്നും ആ ഗാനം കേൾക്കുമ്പോൾ ആ അപൂർവ നിമിഷങ്ങൾ ഓർമ്മവരും. സിനിമ നമുക്ക് കനിഞ്ഞു നൽകുന്ന സൗഭാഗ്യങ്ങളാണ് അതൊക്കെ... ''