നന്തു എന്റർടെയ്ൻമെന്റ്‌സ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന '40 ഡെയ്‌സ് ഓഫ് ഹൗസ് പാർട്ടി' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ കളർഫുൾ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. റെട്രോ വിന്റേജ് ഡ്രെസ് കോഡിൽ ചുരുളൻ മുടിയിഴകളുമായുള്ള ഒരു യുവതിയെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പക്കർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

To advertise here,

സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. പൂജ ചടങ്ങിൽ തമിഴ് സൂപ്പർ താരം സൂര്യ ഉൾപ്പെടെ ഒട്ടേറെ താരങ്ങളും സിനിമയിലെ അണിയറപ്രവർത്തകരും സിനിമാരംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. ഏപ്രിൽ ആറിന് കൊടുങ്ങല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. സാങ്കേതിക നിരയിൽ മലയാളത്തിലെ മുൻനിര പ്രവർത്തകരാണ് അണിനിരക്കുന്നത്.

ഛായാഗ്രഹണം: ആൽബി ആന്റണി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മൻസൂർ റഷീദ്, ആർട്ട് ഡയറക്ടർ: അഖിൽ ദാമോദർ, എക്‌സി. പ്രൊഡ്യൂസർ: അമൽ സേവ്യർ മനക്കത്തറയിൽ, രതീഷ് മണ്ണാർക്കാട്, ഗാനരചന: വിനായക് ശശികുമാർ, കോറിയോഗ്രഫി: ഷെരീഫ് മാസ്റ്റർ, സിങ്ക് സൗണ്ട്: വൈശാഖ് പി.വി, സ്റ്റിൽസ്: ഷെയ്ൻ സബൂറ, പി.ആർ. ആൻഡ് മാർക്കറ്റിങ്: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽ കുമാർ, കളറിസ്റ്റ്: രമേഷ് സി.പി, ഡി.ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ടൈറ്റിൽ ഡിസൈൻ: അഭിലാഷ് ചാക്കോ, പോസ്റ്റർ ഡിസൈൻ: അധിൻ ഒല്ലൂർ, പി.ആർ.ഒ: ആതിര ദിൽജിത്ത്.