
വീർ പഹാരിയ, അപർശക്തി ഖുറാന, നവാഗതയായ ആഫിയ സയിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന റൊമാന്റിക് കോമഡി ചിത്രം 'പ്രേം കീടാണു'വിന്റെ ട്രെയിലർ പുറത്തിറങ്ങി. മൂന്ന് കഥാപാത്രങ്ങൾക്കിടയിലെ പ്രണയവും ആശയക്കുഴപ്പങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേഹം.
2024-ൽ പുറത്തിറങ്ങിയ മലയാളം റൊമാന്റിക് കോമഡി ചിത്രം 'പ്രേമലു'വിന്റെ റീമേക്കാണിത്. എന്നാൽ 'പ്രേമലു'വിൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് എത്തുന്നത്. മലയാളം ചിത്രത്തിന്റെ റീമേക്ക് അല്ലെന്ന് വീർ പഹാരിയ നേരത്തെ അവകാശപ്പെട്ടിരുന്നു.
അപൂർവ് സിങ് കാർക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാകേഷ് ബേദി, നിഖിൽ വിജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒക്ടോബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അജയ് ദേവ്ഗൺ, തബു എന്നിവർ അഭിനയിച്ച 'ദൃശ്യം: ദി കൺക്ലൂഷൻ' എന്ന ചിത്രത്തോടൊപ്പമാണ് 'പ്രേം കീടാണു' ബോക്സ് ഓഫീസിൽ ഏറ്റുമുട്ടുന്നത്.
Content Highlights: Trailer of 'Prem Kidaanu', the Hindi remake of Malayalam hit 'Premalu', has been officially released. The romantic comedy stars Veer Pahariya, Aparshakti Khurana, and debutante Aafia Sayed in lead roles. Directed by Apoorv Singh Karki, the film features Rakesh Bedi and Nikhil Vijay in pivotal roles. Although based on 'Premalu', actor Veer Pahariya previously claimed the film adapts significant plot changes. 'Prem Kidaanu' is scheduled for a theatrical release on October 2, clashing with Ajay Devgn's 'Drishyam 3'.
Published: 23 Sept 2026, 03:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented