നിവിൻ പോളി നായകനായ 'പ്രേമം' എന്ന ചിത്രത്തിലൂടെയാണ് അനുപമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ന് തെന്നിന്ത്യയിൽ എല്ലാ ഭാഷകളിലും സാന്നിധ്യം അറിയിച്ച നടിയാണ്.

കഴിഞ്ഞ ദിവസം സെന്റ് തെരേസാസ് കോളേജിൽ നടൻ നിവിൻ പോളി നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. കോളേജ് വിദ്യാർഥിനികൾക്ക് മുന്നിൽ നിവിൻ നടത്തിയ പ്രസംഗമാണ് ശ്രദ്ധനേടിയത്. വിദ്യാർഥിനികളെ പ്രചോദിപ്പിക്കുന്ന വാക്കുകൾക്ക് സാമൂഹികമാധ്യമങ്ങളിൽ വൻകൈയടി ലഭിച്ചു. ഇപ്പോഴിതാ ഈ പ്രസംഗം പങ്കുവെച്ചിരിക്കുകയാണ് നടി അനുപമ പരമേശ്വരൻ.
'ഈ മനുഷ്യൻ എന്നോടിത് 12 വർഷം മുൻപേ പറഞ്ഞു', എന്ന കുറിപ്പോടെയാണ് അനുപമ നിവിന്റെ വീഡിയോ പങ്കുവെച്ചത്. നിവിന്റെ പ്രസംഗം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചായിരുന്നു നടിയുടെ കുറിപ്പ്. സ്‌റ്റോറിയിൽ നിവിനെ ടാഗ് ചെയ്തിട്ടുമുണ്ട്.
സമൂഹം പെൺകുട്ടികൾക്കുമുന്നിൽ വെക്കുന്ന അനാവശ്യ നിയന്ത്രണങ്ങളെക്കുറിച്ചായിരുന്നു നിവിൻ പ്രസംഗത്തിൽ സൂചിപ്പിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ പ്രൊമോഷന് കോളേജിൽ എത്തിയതായിരുന്നു നിവിൻ. പെൺകുട്ടികൾക്ക് ഓടിയെത്താൻ പറ്റാത്ത ദൂരങ്ങളും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങളും ചാടിക്കടക്കാൻ പറ്റാത്ത തടസ്സങ്ങളുമില്ലെന്ന് നിവിൻ ഓർമിപ്പിച്ചു. ഈ വാക്കുകളാണ് അനുപമ പങ്കുവെച്ചത്.
'അറിഞ്ഞോ അറിയാതെയോ നിയന്ത്രിക്കപ്പെടുന്നവരാണ് പെൺകുട്ടികൾ. ചില കാര്യങ്ങൾ ചെയ്യരുത്, ചിലയിടങ്ങളിൽ പോവാൻ പാടില്ല, ചില വസ്ത്രങ്ങൾ ഇടാൻ പാടില്ല, നേരത്തെ വീട്ടിൽ കയറണം. അറിഞ്ഞോ അറിയാതെയോ വീട്ടിൽനിന്നും കോളേജിൽനിന്നും താമസിക്കുന്ന ഹോസ്റ്റലുകളിൽനിന്നും നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്. നിങ്ങൾക്ക് ഓടിയെത്താൻ കഴിയാത്ത ഒരു അകലവുമില്ല, നിങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത ഒരു ഉയരവുമില്ല, ചാടിക്കടക്കാൻ പറ്റാത്ത തടസ്സങ്ങളുമില്ല. നിങ്ങളുടെ ജീവിതം ആസ്വദിക്കുക. സമാധാനത്തിന് വേണ്ടി ജോലി ചെയ്യുക. നിങ്ങളുടെ ആഗ്രഹത്തിനും സ്വപ്നത്തിനും വേണ്ടി പ്രവർത്തിക്കുക. ആരും ഒന്നും നിങ്ങളെ ചെയ്യാൻ പോവുന്നില്ല. ധൈര്യത്തോടെ മുന്നോട്ടുപോവുക', എന്നായിരുന്നു നിവിന്റെ വാക്കുകൾ.
കഴിഞ്ഞ രണ്ടുവർഷമായി താൻ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് നടി അനുപമ തുറന്നുപറഞ്ഞത് സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി ബ്രേക്കപ്പിനെക്കുറിച്ചും താൻ നേരിട്ട നാർസിസ്റ്റിക് അബ്യൂസിനെക്കുറിച്ചും തുറന്നുപറഞ്ഞത്. ഈ അഭിമുഖം പുറത്തുവരുംമുൻപാണ് അനുപമ നിവിന്റെ പ്രസംഗം പങ്കുവെച്ചത്.
നിവിൻ പോളി നായകനായ 'പ്രേമം' എന്ന ചിത്രത്തിലൂടെയാണ് അനുപമ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ന് തെന്നിന്ത്യയിൽ എല്ലാ ഭാഷകളിലും സാന്നിധ്യം അറിയിച്ച നടിയാണ്.
Content Highlights: Actor Nivin Pauly recently delivered an inspiring speech at St. Teresa's College encouraging young women to break societal barriers and pursue their dreams freely. Actress Anupama Parameswaran re-shared the viral video of this speech on her Instagram story, tagging Nivin with a touching caption. She revealed that Nivin had conveyed these exact empowering words to her 12 years ago during the start of her journey. Nivin's speech emphasized that no height is unreachable for women and advised them to live life on their own terms without fear. Anupama's post gained extra attention as she recently opened up in an interview about surviving narcissistic abuse and a tough breakup over the past two years.
Published: 13 Aug 2026, 02:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented