പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിക്കൊണ്ട് നയൻതാര ചിത്രം മൂക്കുത്തി അമ്മൻ 2 -മഹാശക്തി വിജയകരമായ രണ്ടാം വാരത്തിലേക്ക് കടക്കുന്നു. ദീപാവലി റിലീസായെത്തിയ ചിത്രം ആദ്യ വാരം എല്ലാ ദിവസവും ടിക്കറ്റ് ബുക്കിംഗിൽ ട്രെൻഡിംഗിലാണ്. ഭക്തി സാന്ദ്രമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഫാന്റസി എന്റർടൈനറിൽ ഗംഭീര ഗാനങ്ങളും വിഷ്വൽ ഇഫക്ടുകളും ഓരോ അഭിനേതാക്കളുടെ മിന്നുന്ന പ്രകടനവും പ്രേക്ഷകർക്ക് തിയേറ്ററിൽ സിനിമ പൂർണമായി ആഘോഷിക്കാൻ സാധിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

To advertise here,

വേൽസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമ്മിച്ച മൂക്കുത്തി അമ്മൻ 2 –മഹാശക്തിയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സുന്ദർ സി. ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ഹിപ്പ് ഹോപ്പ് തമിഴയാണ് നിർവഹിക്കുന്നത്. ഖുശ്ബു സുന്ദർ, കുഷ്മിത ഗണേഷ്, ഇഷാൻ സക്സേന, വിഘ്നേഷ് ശിവൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

നയൻതാര, ദുനിയ വിജയ്, റെജീന കസാൻഡ്ര, ഉർവശി, ഖുശ്ബു സുന്ദർ, സൗന്ദര്യ, യോഗി ബാബു, മൈന നന്ദിനി, ഗരുഡ റാം, അഭിനയ, ശ്രുതി എസ്., സിംഗംപുലി അണ്ണാവി, വി.ആർ. സ്വാമിനാഥൻ, ശിവകുമാർ എസ്., സുനിൽ വർമ്മ ഇൻഡുകുരി, വർഷിണി വെങ്കട്ട്, പാല കരുപ്പയ്യ, ആനന്ദ അധിഷ്ട ലക്ഷ്മി, നിതിൻ സത്യ, ഡെബ്ലിന ചാക്കി എന്നിവരാണ് മഹാശക്തിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭാവന റിലീസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്. മാർക്കറ്റിങ്: സിനി കണക്റ്റ് കമ്മ്യൂണിക്കേഷൻസ്, പി.ആർ.ഒ: പ്രതീഷ് ശേഖർ.