സ്‌കൂൾ പഠനകാലത്ത് അസംബ്ലിയിൽ കുട്ടികളെ തല്ലിയ അധ്യാപകനെതിരെ താൻ പ്രതിഷേധിച്ചിട്ടുണ്ടെന്ന് നടിയും ബി.ജെ.പി. എം.പിയുമായ കങ്കണ റണൗട്ട്. ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലായിരുന്നു കങ്കണയുടെ പ്രതികരണം. താൻ രാജ്യത്തിന്റെ 'അന്ധ ഭക്ത'യാണെന്ന് പ്രഖ്യാപിച്ച നടി ഈഷ കൊപ്പിക്കറെ പിന്തുണച്ചായിരുന്നു കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.
'ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ അസംബ്ലിയിൽ കുട്ടികളുടെ തലയിൽ വടികൊണ്ട് അടിച്ച അധ്യാപകനെതിരെ പ്രതിഷേധിച്ചു. മുംബൈ ഭീകരാക്രമണത്തിനെതിരെ പ്രതിഷേധിച്ചു. നിർഭയ ക്രൂരതയ്ക്കെതിരെ സമരം ചെയ്തു. ജീവിതത്തിൽ നേരിട്ട പരിമിതികൾ ഒരിക്കലും മാതാപിതാക്കളെ കുറ്റപ്പെടുത്തിയിട്ടില്ല. പകരം, എനിക്ക് ലഭിച്ച അതേ ജീവിതനിലവാരത്തിലേക്ക് ഞാൻ എന്റെ മുഴുവൻ കുടുംബത്തെയും ഉയർത്തി. ഞാൻ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു, ഇവിടുത്തെ പൗരന്മാരെ സ്‌നേഹിക്കുന്നു. എന്റെ ജീവിതത്തെ തന്നെ സ്‌നേഹിക്കുന്നു', എന്നായിരുന്നു കങ്കണ കുറിച്ചത്.
താനൊരു 'അന്ധഭക്ത'യാണെന്ന് പറയുന്ന ഒരു വീഡിയോ ഈഷ കൊപ്പിക്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. രാജ്യത്തെ സ്‌നേഹിക്കുന്നതും പുരോഗതി ആഗ്രഹിക്കുന്നതുമാണ് ഭക്തിയെങ്കിൽ, താനൊരു ഭക്തയോ അന്ധഭക്തയോ ആണെന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്ന് ഈഷ വീഡിയോയിൽ പറഞ്ഞു. തനിക്ക് രാഷ്ട്രീയ പാർട്ടികളോടല്ല അന്ധമായ ഭക്തിയുള്ളത്. അത് രാജ്യത്തോടാണെന്നും ഈഷ വ്യക്തമാക്കി. സർക്കാരിനെ ചോദ്യം ചെയ്യാനും നയങ്ങളോട് വിയോജിക്കാനും അവകാശമുണ്ട്. എന്നാൽ രാജ്യത്തെ പൂർണ്ണഹൃദയത്തോടെ സ്‌നേഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
Content Highlights: Actress and BJP MP Kangana Ranaut shared an Instagram story recalling her past protests, including one against a teacher who physically punished students during school assembly. She extended her support to actress Esha Koppikar, who recently posted a video proudly identifying herself as an 'Andhabhakta' (blind devotee) of the nation. Kangana highlighted her involvement in historic demonstrations against the Mumbai terror attacks and the Nirbhaya tragedy to showcase her continuous engagement with social issues. Esha Koppikar clarified in her video that her devotion is strictly directed toward the country and its progress rather than any political party. While affirming her deep love for the nation, Esha emphasized that citizens maintain the full right to question government policies and express disagreement
Published: 19 Aug 2026, 07:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented