
നിവിന്‍ പോളി ആന്റണി പെരുമ്പാവൂരിനും പ്രണവ് മോഹന്‍ലാലിനും മോഹന്‍ലാലിനുമൊപ്പം | Photo: Facebook/ Nivin Pauly
മോഹന്‍ലാലിനും പ്രണവ് മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ നിവിന്‍ പോളി. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഇവര്‍ക്കൊപ്പമുണ്ട്. പ്രൈവറ്റ് ജെറ്റിനുള്ളില്‍നിന്നുള്ള ചിത്രമാണ് നടന്‍ പങ്കുവെച്ചത്.
മോഹന്‍ലാലിനേയും ആന്റണി പെരുമ്പാവൂരിനേയും പ്രണവിനേയും മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന 'സൗത്ത് അണ്‍ബൗണ്ട്' എന്നൊരു പരിപാടി ജിയോ ഹോട്‌സ്റ്റാര്‍ ചെന്നൈയില്‍ സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേയുള്ളതാണ് ചിത്രമെന്നാണ് സൂചന.
ചൊവ്വാഴ്ച വൈകീട്ട് നാലുമുതല്‍ ചെന്നൈ ഐടിസി ഗ്രാന്‍ഡ് ചോള ഹോട്ടലിലാണ് പരിപാടി. കമല്‍ഹാസന്‍, മോഹന്‍ലാല്‍, വിജയ് സേതുപതി, നാഗാര്‍ജുന, നിവിന്‍പോളി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
മോഹന്‍ലാലിന്റെ ഒടുവിലിറങ്ങിയ ‘ഹൃദയപൂര്‍വ്വം’, ‘തുടരും’, ‘എല്‍2 എമ്പുരാന്‍’ എന്നീ ചിത്രങ്ങള്‍ ജിയോ ഹോട്‌സ്റ്റാറിലായിരുന്നു ഒടിടി സ്ട്രീമിങ്. പ്രണവിന്റെ ‘ഡീയസ് ഈറേ’യും ജിയോ ഹോട്‌സ്റ്റാറിലാണുള്ളത്. നിവിന്‍ പോളി നായകനാകുന്ന ഫാര്‍മ എന്ന വെബ് സീരീസും ഇതേ ഒടിടി പ്ലാറ്റ്ഫാമിലാണ് പുറത്തിറങ്ങുന്നത്.
അതേസമയം, നിവിന്‍ പോളി പങ്കുവെച്ച ചിത്രത്തിന് താഴെ കമന്റുമായി ആരാധകരെത്തി. മൂവരും ഏതെങ്കിലും സിനിമയില്‍ സഹകരിക്കാന്‍ ഒരുങ്ങുന്നുണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 'ആന്റണി ചേട്ടാ, ഈ മുതലുകളെവെച്ച് ഒരു തീ ഐറ്റം ഉണ്ടാക്കൂ', 'നിവിന്‍ പോളി- മോഹന്‍ലാല്‍ കോമഡി മൂവി വേണം', എന്നിങ്ങനെ പോവുന്നു കമന്റുകള്‍.
'സര്‍വം മായ'യാണ് നിവിന്‍ പോളിയുടെ തിയേറ്ററില്‍ ഇറങ്ങാനിരിക്കുന്ന ചിത്രം. 'പ്രേമലു' ടീം ഒരുക്കുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്', 'ബേബി ഗേള്‍' എന്നീ മലയാള ചിത്രങ്ങളാണ് നിവിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റുചിത്രങ്ങള്‍. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനംചെയ്ത് ഗോകുലം മൂവീസ് നിര്‍മിക്കുന്ന ബിഗ് ബജറ്റ് പൊളിറ്റിക്കല്‍ ത്രില്ലറും ലിസ്റ്റിലുണ്ട്. ഇതിനുപുറമേ, 'ഏഴു കടല്‍, ഏഴു മലൈ', 'ബെന്‍സ്' എന്നീ തമിഴ് ചിത്രങ്ങളിലും താരം പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
Content Highlights: Nivin Pauly Joins Mohanlal, Pranav, and Antony Perumbavoor on Private Jet: Speculation Mounts Over Film Collaboration
Published: 09 Dec 2025, 06:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented