തിയേറ്ററുകളിൽ മികച്ച വിജയംനേടിയ വിസ്മയ മോഹൻലാൽ ചിത്രം 'തുടക്കം' ഒ.ടി.ടി. സ്ട്രീമിങ്ങിനൊരുങ്ങുന്നു. ഒ.ടി.ടി. പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാറിൽ സെപ്റ്റംബർ 18-ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം, മോഹൻലാലിന്റെ മകൾ വിസ്മയയുടെ അരങ്ങേറ്റ ചിത്രമാണ്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിലുണ്ട്.

To advertise here,

ജൂഡ് ആന്തണി ജോസഫ്, അഖിൽ കൃഷ്ണ, ലിനീഷ് നെല്ലിക്കൽ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിൽ മീനു എന്ന കഥാപാത്രത്തെയാണ് വിസ്മയ അവതരിപ്പിച്ചത്. പ്രതിനായക വേഷത്തിലാണ് ആശിഷ് എത്തിയത്.

 

സായി കുമാർ, ബോബി കുര്യൻ, മനോജ് കെ. ജയൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഓഗസ്റ്റ് ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം നിരൂപക ശ്രദ്ധയും നേടിയിരുന്നു.