തിയേറ്ററുകളില് നിന്ന് മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രം നേടിയത്

മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത മോളിവുഡ് ടൈംസ് എന്ന ചിത്രം മോളിവുഡ് ടൈംസ് ഒടിടി റിലീസിനൊരുങ്ങുന്നു. യുവതാരം നസ്‌ലെൻ ഗഫൂർ നായകനായ ചിത്രം ജിയോ ഹോട്ട്‌സ്റ്റാറിലൂടെ ഒടിടി പ്രേക്ഷകരിലേക്ക് എത്തുന്നത്. ജൂലായ് മൂന്ന് മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. തന്റെ ആത്മകഥാംശമുള്ള സിനിമ കൂടിയാണ് മോളിവുഡ് ടൈംസ് എന്ന് പ്രൊമോഷൻ അഭിമുഖങ്ങളിൽ അഭിനവ് സുന്ദർ നായക് പറഞ്ഞിരുന്നു. ജൂൺ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
Also Read: സിനിമയ്ക്കുള്ളിലെ സിനിമയാണ്, പക്ഷേ ഇതുവരെ കണ്ട പോലെയല്ല | മോളിവുഡ് ടൈംസ് മൂവി റിവ്യൂ
സിനിമാ മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കഥാപാത്രമായാണ് നസ്‌ലെൻ മോളിവുഡ് ടൈംസിലെത്തുന്നത്. മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ ചിത്രം സംവിധാനം ചെയ്യണമെന്ന മോഹവുമായി വിനീത് മാധവൻ മുന്നോട്ട് പോകുമ്പോൾ നേരിടേണ്ടിവരുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ ഇതിവൃത്തം. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. റിലീസിനെത്തി അഞ്ചുദിവസംകൊണ്ട് 15 കോടിയാണ് വേൾഡ് വൈഡ് കളക്ഷനായി മോളിവുഡ് ടൈംസ് നേടിയത്.
നസ്‌ലെന് പുറമെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അൽത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കൂടാതെ രണ്ട് പ്രമുഖ താരങ്ങളും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്തത് വിശ്വജിത്ത് ഒടുക്കത്തിൽ.
സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിങ്: നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക്, സൗണ്ട് ഡിസൈൻ ആൻഡ് മിക്‌സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ.എസ്. ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്.
Content Highlights: Director Abhinav Sunder Nayak's latest theatrical hit 'Mollywood Times', starring young sensation Naslen Gafoor, is officially locked to stream on JioHotstar starting July 3. Produced by Ashiq Usman, the movie tracks an aspiring filmmaker trying to helm Kerala's finest horror film.
Published: 27 Jun 2026, 05:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented