
അമൽ നീരദ് ചിത്രം 'ബാച്ച്‌ലർ പാർട്ടി ഡ്യൂഎക്‌സ്' പ്രൊമോഷൻ പരിപാടികൾക്കിടെ കുഞ്ചാക്കോ ബോബൻ അയച്ചുനൽകിയ ചിത്രം പങ്കുവെച്ച് നടനും ബി.ജെ.പി. നേതാവുമായ കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ ഇളയമകൾ ഹൻസിക കൃഷ്ണയുടെ അരങ്ങേറ്റ ചിത്രമാണ് 'ബാച്ച്‌ലർ പാർട്ടി ഡ്യൂഎക്‌സ്'. കുഞ്ചാക്കോ ബോബനും ഹൻസികയ്ക്കുമൊപ്പം നാദിയ മൊയ്തു, നസ്ലിൻ, ചന്തു സലിംകുമാർ എന്നിവരും ചിത്രത്തിലുണ്ട്.
ഹൃദ്യമായ കുറിപ്പും കൃഷ്ണകുമാർ ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ജനിക്കുന്നതിനും അഞ്ചുവർഷം മുമ്പ് പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ ചിത്രമായ 'പ്രിയ'ത്തിലെ പാട്ടിനോട് ഹൻസികയ്ക്കുണ്ടായിരുന്ന പ്രിയം സൂചിപ്പിച്ചാണ് കുറിപ്പ്.
'ഇന്ന് മുംബൈ ഓഫീസിൽ ഇരിക്കുമ്പോൾ ഒരു വാട്‌സാപ്പ് മെസേജ് വന്നു. തുറന്നപ്പോൾ ഒരു ഫോട്ടോയാണ്. സെൽഫിയാണ്. അയച്ചിരിക്കുന്നത് മലയാളികളുടെ ഇഷ്ടതാരം ചാക്കോച്ചൻ. ഒരു അടിക്കുറിപ്പും 'with your chotta' വീട്ടിൽ നാലു മക്കളിൽ ഇളയവൾ ഹൻസു. അതിനാൽ ചാക്കോച്ചൻ അവളെ ചോട്ട ആക്കി', കൃഷ്ണകുമാർ കുറിച്ചു.
'മനസിൽ ഒരു സന്തോഷം തോന്നി. മുഖത്തൊരു ചിരിയും വന്നു. ഉടനെ ചാക്കോച്ചനെ വിളിച്ചു സന്തോഷവും നന്ദിയും അറിയിച്ചു', അദ്ദേഹം പങ്കുവെച്ചു.
'ഹൻസു ജനിക്കുന്നതിനു അഞ്ചു കൊല്ലം മുൻപ് ഇറങ്ങിയ ചാക്കോച്ചൻ ചിത്രമാണ് 'പ്രിയം'. അതിലെ പാട്ടുകൾ കുട്ടികൾക്ക് അന്ന് വളരെ ഇഷ്ടമായിരുന്നു. ഹൻസുവിന്റെ കുഞ്ഞുപ്രായത്തിൽ അവളും ഈ പാട്ടു ഇടുമ്പോൾ ടി.വിയിൽ നോക്കി ഇരിക്കുമായിരുന്നു. വർഷങ്ങൾ കഴിഞ്ഞു. ഇഷ്ടപ്പെട്ട പാട്ടിലെ താരത്തിന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടുക, താരമായ ചാക്കോച്ചൻ തന്നെ എടുത്ത സെൽഫിയിൽ മറ്റു നടീ നടന്മാർക്കൊപ്പം ഭാഗമാകാൻ കഴിയുക. ഒരു കലാകാരനെന്ന നിലയിൽ, ഹൻസികയുടെ പിതാവെന്ന നിലയിൽ എല്ലാം ഒരു അനുഗ്രഹമായി തോന്നുന്നു. സന്തോഷം, ചാക്കോച്ചന് നന്ദി', കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
Content Highlights: Actor Krishnakumar shared a selfie sent by Kunchacko Boban featuring his youngest daughter Hansika Krishna. The photo was taken during the promotional events of Amal Neerad's film Bachelor Party Deux, which marks Hansika's acting debut. Kunchacko Boban sent the selfie with the caption "with your chotta," bringing joy to Krishnakumar. Krishnakumar recalled how Hansika loved songs from Kunchacko Boban's film Priyam as a child and called acting alongside him a blessing. The group selfie also features co-stars Nadia Moidu, Naslen, and Chandu Salimkumar.
Published: 15 Nov 2026, 12:33 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented