തിയേറ്ററുകളിൽ വൻ വിജയം നേടിയ 'ഹനുമാൻ അംശ്' ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ സ്ട്രീമിങ്ങിനൊരുങ്ങുന്നു. നവംബർ 27 മുതൽ സോണി ലിവിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. സംവിധായകൻ വിശാൽ ചതുർവേദിയും സോണി ലിവുമാണ് സോഷ്യൽ മീഡിയയിലൂടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

To advertise here,

ആത്മീയ ഗുരു നീം കരോലി ബാബയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് 'ഹനുമാൻ അംശ്'. രണ്ട് കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം തിയേറ്ററുകളിൽനിന്ന് 400 കോടിയിലധികം രൂപ കളക്ഷൻ നേടി ബോക്‌സ് ഓഫീസിൽ ചരിത്രവിജയമാണ് കൈവരിച്ചത്. 90 ദിവസത്തിലധികം തിയേറ്ററുകളിൽ പ്രദർശനം തുടർന്ന ശേഷമാണ് ചിത്രം ഒ.ടി.ടിയിലേക്ക് എത്തുന്നത്.

വിശാൽ ചതുർവേദി സംവിധാനം ചെയ്ത ചിത്രത്തിൽ ഷോഭിനവ് സത്യയാണ് നീം കരോലി ബാബയായി വേഷമിട്ടിരിക്കുന്നത്. വിഹാൻ ഷെഡ്‌ഗെ, ചന്ദൻ ആനന്ദ്, പൂർണിമ തിവാരി, അനിൽ രസ്‌തോഗി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിൽ ഡിജിറ്റൽ പ്രീമിയർ ചെയ്യുന്ന ചിത്രം പിന്നീട് സോണി മാക്‌സിലൂടെ ടെലിവിഷനിലും പ്രക്ഷേപണം ചെയ്യും.