
ദിലീപിനെയും തമന്ന ഭാട്ടിയയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം ചെയ്ത 'ബാന്ദ്ര' ഒ.ടി.ടി. റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളിൽ എത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിങ്ങിന് എത്തുന്നത്. നവംബർ 13-ന് സീ5 ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
2023 നവംബർ 10-നായിരുന്നു 'ബാന്ദ്ര' തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ദിലീപിന്റെ 147-ാമത് ചിത്രമാണിത്. ബോളിവുഡ് താരം തമന്ന ഭാട്ടിയ ആദ്യമായി അഭിനയിച്ച മലയാള ചിത്രം കൂടിയാണിത്.
അലൻ അലക്സാണ്ടർ ഡൊമിനിക് എന്ന കഥാപാത്രമായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. തൊണ്ണൂറുകളിലെ ബോളിവുഡ് നടിയായ താരാ ജാനകിയുടെ വേഷമാണ് തമന്ന കൈകാര്യം ചെയ്തത്. അണ്ടർവേൾഡ് മാഫിയയും 90-കളിലെ ഹിന്ദി സിനിമാ ലോകവും പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്.
ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് നിർമിച്ചത്. ഡിനോ മോറിയ, മംമ്ത മോഹൻദാസ്, ശരത് കുമാർ, കലാഭവൻ ഷാജോൺ, ലെന, ഈശ്വരി റാവു, കെ.ബി. ഗണേഷ് കുമാർ, സിദ്ദീഖ്, വി.ടി.വി. ഗണേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സാം സി.എസ്. സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചു.
Content Highlights: Dileep and Tamannaah Bhatia starrer 'Bandra' sets its OTT release date on ZEE5 for November 13. The action drama directed by Arun Gopy comes to digital streaming three years after its theatrical release in November 2023. Marks the Malayalam cinema debut of Bollywood actress Tamannaah Bhatia, playing a 90s Bollywood actress named Tara Janaki. Dileep portrays the lead role of underworld figure Alexander Dominic in the film scripted by Udaykrishna. Produced by Vinayaka Ajith under Ajith Vinayaka Films with music composed by Sam C.S.
Published: 07 Nov 2026, 12:38 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented