മഹാഭാരതത്തിലെ അഭിമന്യുവിനെ പോലെയാണ് താനെന്നും ബാലയ്യ പറഞ്ഞു

നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ. ആരാധകര്‍ ബാലയ്യ എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം അഖണ്ഡ 2: താണ്ഡവം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുകയാണ്. 2021-ല്‍ പുറത്തിറങ്ങിയ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അഖണ്ഡ 2. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് ഇപ്പോള്‍ ബാലകൃഷ്ണ.
Also Read: 'മാറിനില്‍ക്കങ്ങോട്ട്, നിന്നോടാരാ ഇവിടെ വരാന്‍ പറഞ്ഞത്'; ആരാധകനോട് പൊട്ടിത്തെറിച്ച് ബാലയ്യ | വീഡിയോ
പ്രൊമോഷന്റെ ഭാഗമായി വിവിധ ഭാഷകളിലായി നിരവധി അഭിമുഖങ്ങളാണ് ബാലകൃഷ്ണ നല്‍കുന്നത്. അത്തരത്തില്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ആരാധകര്‍ താരത്തോടുള്ള ആരാധന പ്രകടിപ്പിക്കാനായി വിളിക്കുന്ന മുദ്രാവാക്യമാണ് 'ജയ് ബാലയ്യാ' എന്നത്. ഈ മുദ്രാവാക്യത്തെ കുറിച്ചുള്ള ചോദ്യത്തിന്റെ ബാലയ്യയുടെ മറുപടിയാണ് വൈറലായത്.
Don’t Miss: ബാലയ്യയുടെ പവര്‍ കണ്ടോ! അഖണ്ഡ 2 ആദ്യ ടിക്കറ്റിനായി ഒരുലക്ഷം രൂപ ചെലവിട്ട് ആരാധകന് | VIDEO
14 റീല്‍സ് പ്ലസിന്റെ യൂട്യൂബ് ചാനലില്‍ ബാലകൃഷ്ണയുമായുള്ള ഹിന്ദി അഭിമുഖത്തിനിടെയായിരുന്നു രസകരമായ ചോദ്യവും മറുപടിയും. 'താങ്കളുടെ ആരാധകര്‍ എല്ലായിടത്തും ജയ് ബാലയ്യാ എന്ന് ഉറക്കെ വിളിക്കുന്നു. ഈ മുദ്രാവാക്യം നിങ്ങള്‍ ആദ്യമായി കേട്ടത് എന്നാണ്?' -ഇതായിരുന്നു അവതാരകന്റെ ചോദ്യം. അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ളപ്പോഴാണ് എന്നായിരുന്നു ബാലയ്യയുടെ മറുപടി.
'അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി ആ മുദ്രാവാക്യം കേട്ടത്. അഭിമന്യു കേട്ടത് പോലെ. കുരുക്ഷേത്ര യുദ്ധത്തില്‍ പത്മവ്യൂഹത്തിനകത്തേക്ക് എങ്ങനെ പ്രവേശിക്കണമെന്ന് അമ്മയുടെ ഗര്‍ഭപാത്രത്തിലിരിക്കെ അഭിമന്യു കേട്ടില്ലേ. അതുപോലെ ഞാന്‍ എന്റെ അമ്മയുടെ ഗര്‍ഭപാത്രത്തിലുള്ളപ്പോഴാണ് ഇത് ആദ്യമായി കേട്ടത്.' -ഇതാണ് ബാലയ്യ മറുപടിയായി പറഞ്ഞത്.
Content Highlights: 'Heard it in Mother's Womb, Like Abhimanyu': Balayya’s Viral Answer on First Hearing 'Jai Balayya' Slogan | Video
Published: 04 Dec 2025, 12:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented