തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ എന്ന ആരാധകരുടെ ബാലയ്യ നായകനായി 2021-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് അഖണ്ഡ. വന്‍ വിജയമായ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറക്കാര്‍ പ്രഖ്യാപിക്കുന്നത് 2024-ലാണ്. അഖണ്ഡ 2: താണ്ഡവം എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ഇപ്പോഴിതാ ആരാധകരില്‍ ആവേശമുണര്‍ത്തി അഖണ്ഡ 2-ന്റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്.

To advertise here,

Also Read: 'മാറിനില്‍ക്കങ്ങോട്ട്, നിന്നോടാരാ ഇവിടെ വരാന്‍ പറഞ്ഞത്'; ആരാധകനോട് പൊട്ടിത്തെറിച്ച് ബാലയ്യ | വീഡിയോ

ബോയപതി ശ്രീനുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോയപതി-നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'അഖണ്ഡ 2: താണ്ഡവം'. അഖണ്ഡ 2-ലെ ഡാന്‍സ് നമ്പര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മലയാളി താരം സംയുക്തയും ബാലയ്യയും ഒന്നിച്ചുള്ള 'ജജികയ ജജികയ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവന്നത്. അതിന് മുമ്പ് ദി താണ്ഡവം എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയും പുറത്തുവന്നിരുന്നു.

Don’t Miss: 'പരിഹസിച്ചവർ അംഗീകരിച്ചു '; ഡാക്കു മഹാരാജ് ഹിറ്റായതോടെ ബാലയ്യയ്ക്ക് കേരളത്തിലും ആരാധകർ, FB ഗ്രൂപ്പ്

14 റീല്‍സ് പ്ലസ് ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യ ഭാഗത്തേക്കാള്‍ വമ്പന്‍ കാന്‍വാസിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്.