ഡോ. അഭിലാഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്

സോഷ്യൽ മീഡിയയിലൂടെ പ്രശസ്തയായ നാഗസൈരന്ധ്രി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സോഷ്യൽ സ്വാമി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. എട്ടാമത് ഇൻഡിപെൻഡന്റ് ആന്റ് എക്‌സ്പിരിമെന്റ് ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ചായിരുന്നു പോസ്റ്റർ റിലീസ്. പിന്നാലെ പോസ്റ്റർ സോഷ്യൽ മീഡിയയിലും റിലീസായി. ഡോക്ടർ അഭിലാഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
തിരുവനന്തപുരത്തെ ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം (Crowd funding) വഴിയാണ് ഈ സിനിമ നിർമിക്കുന്നത്. സഹനിർമ്മാണം സേതു രാജൻ, ഛായാഗ്രഹണം റിഷാക്, ക്യാമറ അസിസ്റ്റന്റ് ശ്യാം ശങ്കർ, എഡിറ്റിങ് കൃഷ്ണ ഗോപൻ, ഹരി ഗീതാ സദാശിവൻ, റോബിൻ റോയ്, സൗണ്ട് ഡിസൈനർ ജാക്‌സൺ ജോർജ്, ലൈവ് സൗണ്ട് റെക്കോർഡിസ്റ്റ് ശ്യാം ശങ്കർ, പ്രൊജക്ട് ഡിസൈനർ ഷാജി എ ജോൺ, ഡിസൈൻസ് ശരൺ മോഹൻ, ഇല്ലസ്‌ട്രേഷൻസ് സേതുലക്ഷ്മി പി.എസ്, അനീഷ് സോണാലി, ഷമ്മി എൻ, ശരത് പ്രകാശ്, ആദർശ് എം.എസ്, സബ്‌ടൈറ്റിൽസ് ദ വീക്കെൻഡ് അക്കാദമിയ, തിരുവനന്തപുരം, ഹരി ഗീത സദാശിവൻ, ഫെസ്റ്റിവൽ സപ്പോർട്ട് ആർട് ബുക് സിനിമ, പിആർഒ എ.എസ്. ദിനേശ്.
Content Highlights: The first look poster for Social Swami starring social media fame Nagasairandhri was released at the 8th Independent and Experimental Film Festival. Directed by Dr. Abhilash Babu, the film is produced through crowdfunding by The Weekend Academia.
Published: 10 May 2026, 08:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented