
മീനാക്ഷി അനൂപ് | Photo: Instagram/ Anunaya Anoop
വിവിധ വിഷയങ്ങളില്‍ സ്വന്തം നിലപാട് മറയില്ലാതെ പ്രകടിപ്പിക്കുന്നതിലൂടെ അടുത്തിടെ ചര്‍ച്ച ചെയ്യപ്പെടുകയാണ് നടി മീനാക്ഷി അനൂപ്. ബാലതാരമായി മലയാള സിനിമയിലെത്തി ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ച താരം ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കാറുള്ള ഓരോ വാക്കുകളും വളരേയധികം ചര്‍ച്ചയാവാറുണ്ട്. വീണ്ടും അത്തരമൊരു ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് മീനാക്ഷി. ഫെമിനിസമാണ് ഇത്തവണത്തെ പോസ്റ്റിലെ വിഷയം.
'ചോദ്യം: ഫെമിനിസ്റ്റാണോ?. ഉത്തരം: എപ്പോഴും പറയുന്നതുപോലെ എന്റെ ചെറിയ അറിവില്‍, ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതില്‍ (അവകാശങ്ങളില്‍)നിന്ന് വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എന്റെ ഫെമിനിസം', എന്നാണ് മീനാക്ഷിയുടെ കുറിപ്പ്.
സ്വന്തം ചിത്രത്തിനൊപ്പമാണ് മീനാക്ഷി ഫെമിനിസത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കുന്ന കുറിപ്പ് പങ്കുവെച്ചത്. പോസ്റ്റിന് താഴെയെത്തുന്ന കമന്റുകള്‍ക്കും താരം മറുപടി നല്‍കുന്നുണ്ട്. 'സ്വാതന്ത്ര്യവും തുല്യതയും ഉള്ളതാണ്, അത് ആരും അനുവദിച്ച് തരേണ്ടതല്ല', എന്നാണ് ഒരു കമന്റിന് മീനാക്ഷിയുടെ മറുപടി. 'പ്രായവും പക്വതയുമൊക്കെവെച്ചല്ലോ', എന്ന കമന്റിന് 'ച്ചിരി'യെന്ന് മീനാക്ഷി മറുപടി നല്‍കി.
നേരത്തെ, മതനിരപേക്ഷതയുമായി ബന്ധപ്പെട്ട് നടി നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. 'മത'മിളകില്ല തനിക്കെന്ന് ഓരോ ആളിനും ഉറപ്പാക്കാനായാല്‍ തനിയെ നടപ്പായിക്കോളും 'മതനിരപേക്ഷത'യെന്നാണെന്റെ 'മതം'- എന്നായിരുന്നു കഴിഞ്ഞദിവസം പങ്കുവെച്ച പോസ്റ്റ്. നിലപാടിനെ പ്രശംസിച്ച് പ്രമുഖരടക്കം രംഗത്തെത്തിയപ്പോള്‍, നടിക്കെതിരേ ഒരുവിഭാഗം വിമര്‍ശനവും അധിക്ഷേപവുമായും രംഗത്തെത്തി.
Content Highlights: Meenakshi Anoop clarifies her stance on feminism, emphasizing that true equality means not restricting men`s rights to achieve one`s own value
Published: 23 Nov 2025, 08:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented