സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ടൈറ്റൻസ് എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രിൻസ് ജോയ്. താൻ ചെയ്തത് ഒരു മോശം സിനിമയല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒടിടി പ്ലാറ്റ്ഫോമിനല്ല ആൾക്കൂട്ടത്തിനുവേണ്ടി ചെയ്ത സിനിമയാണ് ടൈറ്റൻസ്. ഈ ചിത്രം തിയേറ്ററിൽനിന്ന് പോകുന്നതിനുമുൻപ് കാണണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

To advertise here,

"ഒരു മോശം സിനിമ അല്ല ചെയ്തതെന്ന ഉറച്ച ബോധ്യത്താലാണ് ഞാൻ ഇതെഴുതുന്നത്. എന്ന് കരുതി മലയാളത്തിലെ കൾട്ട് ക്ലാസ്സിക്‌ സിനിമയാണ് ടൈറ്റൻസ് എന്നും ഞങ്ങൾ പറയുന്നില്ല. ഫാന്റസിക്കും റിയാലിറ്റിക്കും ഇടയിൽ നിന്നുകൊണ്ടാണ് അതിന്റെ തിരക്കഥയെ ചിട്ടപ്പെടുത്തിയത്. അതിന്റെ പശ്ചാത്തലം ഗ്രൗണ്ടഡ് ആകണം എന്ന നിർബന്ധവും ഞങ്ങൾക്കുണ്ടായിരുന്നു.

നിങ്ങൾ തന്ന എല്ലാ നിരൂപണങ്ങളും എന്റെ takeaway ആണ്. ഇതുവരെ സിനിമ കാണാത്തവരോട്... അടുത്ത വീക്കെന്റിൽ കാണാമെന്ന് കരുതുന്നവരോട്.. ഫാന്റസി സിനിമകളെ സ്നേഹിക്കുന്നവരോട് .. യുക്തിരഹിത തമാശകൾ ഇഷ്ടപ്പെടുന്നവരോട്..

എക്സ്പെരിമെന്റ് സിനിമകളെ സ്വാഗതം ചെയ്യുന്നവരോട്.. OTT പ്ലാറ്റ്ഫോമിനല്ല.. ആൾക്കൂട്ടത്തിന് വേണ്ടി ചെയ്ത സിനിമയാണ് ടൈറ്റൻസ്. കഴിയുമെങ്കിൽ പടം തിയേറ്ററിൽ കാണുക, തിയേറ്ററീന്ന് ടൈറ്റൻസ് ഇല്ലാതാവും മുന്നേ.." പ്രിൻസ് ജോയിയുടെ വാക്കുകൾ.

‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിനു ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ‘ടൈറ്റൻസ്’. ‘ആട് ഒരു ഭീകര ജീവിയാണ്’, ‘ആട് 2’ എന്നീ ചിത്രങ്ങൾ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്തിട്ടുള്ള മിഥുൻ മാനുവൽ തോമസ്, അദ്ദേഹത്തെ നായകനാക്കി നിർമ്മിക്കുന്ന ആദ്യ ചിതം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ജെയിംസ് സെബാസ്റ്റ്യന്റേതാണ് തിരക്കഥ. നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.