തനിക്ക് മർദനമേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സായന്ത് നേതൃത്വത്തിന് നേരെ തിരിഞ്ഞത്

കല്പറ്റ: എസ്.എഫ്.ഐ. വയനാട് ജില്ലാകമ്മിറ്റിയിലെ തമ്മിലടിയിൽ നേതൃത്വത്തിനെതിരേ ജില്ലാ ജോയിന്റ് സെക്രട്ടറി. പുല്പള്ളി പഴശ്ശിരാജ കോളേജിലെ മാസ് കമ്യൂണിക്കേഷൻ മൂന്നാംവർഷ വിദ്യാർഥിയും എസ്.എഫ്.ഐ. ജില്ലാ ജോയിൻറ് സെക്രട്ടറിയുമായ സായന്താണ് ജില്ലാ നേതൃത്വത്തിനെതിരേ െഫയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. തനിക്ക് മർദനമേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സായന്ത് നേതൃത്വത്തിന് നേരെ തിരിഞ്ഞത്.
‘സംഘടനയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു നീതിക്കുവേണ്ടി ചിലകാര്യങ്ങൾ തുറന്നുപറയുന്നു’ എന്ന തലക്കെട്ടോടെയാണ് െഫയ്‌സ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്. സംഘടനയ്ക്കുള്ളിൽ നിന്നുതന്നെ നീതിലഭിക്കുമെന്നും തെറ്റ് ചെയ്തവർക്കെതിരേ ഉചിതമായ നടപടി ഉണ്ടാകുമെന്നും പ്രതീക്ഷിച്ചു. എന്നാൽ സംഭവം നടന്ന് 19 ദിവസങ്ങൾ പിന്നിട്ടിട്ടും, ആരോപണവിധേയരായവർ പൊതുസമൂഹത്തിനുമുന്നിൽ സാധാരണനിലയിൽ തുടരുന്നതും സംഘടനയുടെ ഭാഗത്തുനിന്ന് വ്യക്തമായ നടപടി ഉണ്ടാകാത്തതും ഏറെ നിരാശപ്പെടുത്തുന്നുകയാണെന്നും സായന്ത് െഫയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
സായന്തിനെ ഒക്ടോബർ 12-ന് പുല്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് എസ്.എഫ്.ഐ. ജില്ലാസെക്രട്ടറി എം. ആദർശ്, കേന്ദ്രകമ്മിറ്റിയംഗം സാന്ദ്രാ രവീന്ദ്രൻ, പുല്പള്ളി ഏരിയാ സെക്രട്ടറി അരുൺ തമ്പി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആദിത് എന്നിവരുടെ നേതൃത്വത്തിൽ മർദിച്ചുവെന്നാണ് പരാതി. മൈക്ക് സ്റ്റാൻഡു കൊണ്ട് മർദിച്ചുവെന്നാണ് ആരോപണം. സായന്തിനെ മർദിച്ച സംഭവത്തിൽ വിമർശനവുമായി മുൻ ജില്ലാ കമ്മിറ്റിയംഗവും ഭാരവാഹിയും െഫയ്‌സ് ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളുടെ ഭാഗമായി കോളേജിൽ കാംപെയ്‌ൻ സംഘടിപ്പിക്കാൻ നിർദേശം ലഭിച്ചിരുന്നു. ഡൽഹിയിൽ വിവിധ വിദ്യാർഥി സംഘടനകൾ ഒരുമിച്ചാണ് സമരം നടത്തിയത്. അതിന്റെ ഭാഗമായി കോളേജിലും വിവിധ വിദ്യാർഥി സംഘടനകൾ പങ്കെടുത്ത കാംപെയ്‌ൻ സംഘടിപ്പിച്ചു. സംഘടനയെ പ്രതിനിധീകരിച്ച് അതിൽ സംസാരിക്കേണ്ട സാഹചര്യവും എനിക്കുണ്ടായി.
എന്നാൽ എസ്.എഫ്.ഐ. സ്വന്തംനിലയിൽ കാം പെയ്‌ൻ നടത്തുന്നതിനുപകരം മറ്റ് വിദ്യാർഥി സംഘടനകളോടൊപ്പം കാമ്പയിൻ നടത്തിയതെന്തിനെന്ന ചോദ്യം ഉയർന്നതോടെയാണ് തർക്കം ആരംഭിച്ചതെന്നും സായന്ത് പറയുന്നു. പാർട്ടി നേതൃത്വത്തിന് പരാതി കൊടുത്ത് ചർച്ച ചെയ്തിട്ടും ഈ നിമിഷം വരെ വ്യക്തമായ നടപടി ഉണ്ടായിട്ടില്ലെന്നും സായന്ത് െഫയ് സ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്.
Content Highlights: Internal rift in Wayanad SFI worsened as District Joint Secretary Sayanth took to Facebook to express loss of faith in leadership, alleging he was assaulted by district leaders over a joint campus campaign dispute.
Published: 01 Nov 2026, 09:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented