
തിയേറ്ററുകളെ ഇളക്കി മറിച്ച ഒട്ടേറെ മികച്ച സിനിമകളുടെ സംവിധായകന്‍, ഐ.വി. ശശിയുടെ ആദരാര്‍ത്ഥം മലയാള സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സാംസ്‌കാരിക സംഘടനയായ മാക്ടയും, എഫ്.സി.സി 1983 കൊച്ചിനും സംയുക്തമായി 'ഉത്സവം 2022' എന്ന പേരില്‍ ഏകദിന ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 22 വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ എറണാകുളം സെന്റര്‍ സ്‌ക്വയര്‍ മാളിലെ സിനിപോളിസ് തിയേറ്ററിലാണ് ചലച്ചിത്രോത്സവം അരങ്ങേറുക. തെരഞ്ഞെടുത്ത അഞ്ച് ഐ.വി. ശ ശി സിനിമകളുടെ പ്രദര്‍ശനം അന്ന് നടക്കും.
പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാവിലെ 11 മണിക്ക് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറില്‍ വിദ്യാധരന്‍ മാസ്റ്റര്‍, ബേണി ഇഗ്‌നേഷ്യസ്, ഷിബു ചക്രവര്‍ത്തി, ബി.കെ.ഹരിനാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഐ.വി. ശശി സിനിമകളുടെ 'സമകാലീന പ്രസക്തി' എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം നടക്കും. തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി, നടന്‍ രാമു, ചലച്ചിത്ര നിരൂപകരായ മനീഷ് നാരായണന്‍, ഡോ.അജു.കെ.നാരായണന്‍ എന്നിവര്‍ പങ്കാളികളാകും.
വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മാക്ട ചെയര്‍മാന്‍ മെക്കാര്‍ട്ടിന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങില്‍ സീമ, ഐ.വി. ശശി സിനിമകളുടെ നിര്‍മ്മാതാക്കളായ പി.വി.ഗംഗാധരന്‍, എന്‍.ജി ജോണ്‍, ലിബര്‍ട്ടി ബഷീര്‍, സെഞ്ച്വറി കൊച്ചുമോന്‍, വി.ബി കെ മേനോന്‍, തിരക്കഥാകൃത്തുക്കളായ രഞ്ജിത്ത് ബാബു ജനാര്‍ദ്ദനന്‍, ഐ.വി. ശശിയുടെ ശിഷ്യരും സംവിധായകരുമായ അനില്‍, റഷീദ് കാരാപ്പുഴ, ജോമോന്‍, ഷാജൂണ്‍ കാര്യാല്‍, എം.എ ദേവ, വിനു ആനന്ദ് തുടങ്ങിയവരെ ആദരിക്കും.
തുടര്‍ന്ന് മാക്ട സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് മൂവി ഫെസ്റ്റിവല്‍ 'MISMF 2022 ലെ അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പുരസ്‌കാര വിതരണം ജൂറി ചെയര്‍മാനും സംവിധായകനുമായ കമല്‍ നിര്‍വ്വഹിക്കും. ശേഷം ഐ.വി. ശശി ചിത്രങ്ങളിലെ മികച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള പ്രത്യേക സംഗീത പരിപാടി ചലച്ചിത്ര ഗാനാഞ്ജലി' അരങ്ങേറും.
Content Highlights: iv sasi, macta, ulsavam 2022
Published: 18 Dec 2022, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented