സൂപ്പര്‍ ഹിറ്റ് ചിത്രം ജെന്റില്‍മാന്റെ രണ്ടാം ഭാഗമായ ജെന്റില്‍മാന്‍2 ല്‍ നയന്‍താര ചക്രവര്‍ത്തി നായിക. നയന്‍താര ചക്രവര്‍ത്തി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. നിര്‍മാതാവ് കെ.ടി കുഞ്ഞുമോനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു നയന്‍താര ചക്രവര്‍ത്തിയുടെ അറിയിപ്പ്‌

To advertise here,

നേരത്തേ സൂപ്പര്‍താരം നയന്‍താര നായികയായെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച നയന്‍താര ചക്രവര്‍ത്തി മലയാളികള്‍ക്ക് സുപരിചിതയാണ്. നായികയായുള്ള നയന്‍താര ചക്രവര്‍ത്തിയുടെ ആദ്യ ചുവടുവെയ്പ്പാണ് ജെന്റില്‍മാന്‍ 2. 

ഇന്ത്യന്‍ സിനിമയുടെ വര്‍ത്തമാന കാല സംഗീതത്തിലെ പ്രമുഖനായ  മഹധീര, ബാഹുബലി, ആര്‍.ആര്‍.ആര്‍ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകള്‍ക്ക് സംഗീതം നല്‍കിയ എം. എം. കീരവാണിയാണ് ജെന്റില്‍മാന്‍ 2 ന്റെ സംഗീത സംവിധായകന്‍. ജെന്റില്‍മാന്‍ ആദ്യഭാഗത്തിന് എ.ആര്‍ റഹ്മാനാണ് സംഗീതം നല്‍കിയത്. അര്‍ജുനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ജെന്റില്‍മാന്‍ സൂപ്പര്‍ഹിറ്റായിരുന്നു. 

ജെന്റില്‍മാന്‍2 വിനെ കുറിച്ചുള്ള വരാനിരിക്കുന്ന അറിയിപ്പുകളും ഇതു പോലുള്ള വിസ്മയങ്ങളായിരിക്കും എന്നാണ് കുഞ്ഞുമോന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നായകന്‍, സംവിധായകന്‍ മറ്റു സാങ്കേതിക വിദഗ്ധര്‍ എന്നിവരെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും വരും ദിവസങ്ങളില്‍ പുറത്തുവിടും. കഴിഞ്ഞ വര്‍ഷം പ്രോജക്ട് ആരംഭിക്കേണ്ടിയിരുന്ന പ്രൊജക്ട് വലിയ കാന്‍വാസില്‍ ചിത്രീകരണം നടത്തേണ്ടതുകൊണ്ട് കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവരുന്നത് കാത്തിരിക്കുകയാണ് കുഞ്ഞുമോന്‍.