ലച്ചിത്ര പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മലയാളത്തിന്റെ മഹാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ഇവർക്കൊപ്പം കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ , നയൻതാര, സെറിൻ ഷിഹാബ്, രേവതി തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നിർണായകമായൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. ഒരുപക്ഷേ ചിത്രത്തിന്റെ സസ്‌പെൻസ് പൊളിഞ്ഞുവെന്ന് പോലും പലരും വിലയിരുത്തുന്ന ഈ വെളിപ്പെടുത്തൽ ഇപ്പോൾ വൈറലാണ്.

To advertise here,

ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ഫഹദ് പേട്രിയറ്റിനെ കുറിച്ച് പറഞ്ഞത്. അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന തന്റെ ചിത്രം പേട്രിയറ്റാണ് എന്ന് പറഞ്ഞശേഷമാണ് അദ്ദേഹം നിർണായകമായ വെളിപ്പെടുത്തൽ നടത്തിയത്. ചിത്രത്തിലെ വില്ലൻ വേഷമാണ് താൻ ചെയ്യുന്നതെന്നാണ് ഫഹദ് ഫാസിൽ പറഞ്ഞത്. അൽപ്പം ഞെട്ടലോടെയും വലിയ ആവേശത്തോടെയും സദസ് ഫഹദിന്റെ വാക്കുകൾ കൈയടികളോടെ ഏറ്റെടുത്തു.

Also Read: ക്രിസ്മസ് വൈബിൽ മമ്മൂട്ടി; കേക്കും ബിരിയാണിയുമായി 'പാട്രിയറ്റി'ന്റെ സെറ്റിൽ ആഘോഷം | വീഡിയോ

'അടുത്ത മലയാളം റിലീസ് പേട്രിയറ്റ് ആണ്. മമ്മൂട്ടി സാറിന്റേയും മോഹൻലാൽ സാറിന്റേയും കൂടെയുള്ള പടമാണ്. മുജ്ജന്മഭാഗ്യമാണ് അവരുടെ കൂടെ സ്‌ക്രീൻ ഷെയർ ചെയ്യാൻ പറ്റുക എന്നത്. വളരെ ഇന്ററസ്റ്റിങ്ങായിട്ടുള്ള സിനിമയാണ്. നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ് എപ്രിൽ 23-നാണ് റിലീസ്. പേട്രിയറ്റിൽ ഞാൻ വില്ലനാണ്.' -ഇതായിരുന്നു ഫഹദിന്റെ വാക്കുകൾ.

മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് തുടങ്ങി ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരണം. കൊച്ചിയിൽ വെച്ചാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുള്ള രംഗങ്ങൾ ചിത്രീകരിച്ചത്.