മലയാള സിനിമയിലെ ഹാസ്യത്തിന്റെ സുവർണകാലത്തെ ഓർമിപ്പിക്കുന്ന താരസംഗമവുമായി 'പാതിരാ കുറുക്കൻ' ഡിസംബർ 11-ന് തിയേറ്ററുകളിലെത്തുന്നു. പ്രേക്ഷകരെ ഏറേ പൊട്ടിച്ചിരിപ്പിച്ച ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നീ പ്രിയതാരങ്ങൾ 16 വർഷങ്ങൾക്കുശേഷം വീണ്ടും പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.

To advertise here,

അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് നിർമിക്കുന്ന 'പാതിരാ കുറുക്കൻ' നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്നു. കുടുംബപ്രേക്ഷകർക്ക് ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ നർമവും രസകരമായ മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർക്കൊപ്പം ഇന്ദ്രൻസ്, നിർമൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ ജോസഫ്, അജയൻ മാടയ്ക്കൽ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. കൂടാതെ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർമാരായ അശ്വിത- അശ്വിജ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ ആദ്യമായി ഒരുമിച്ച് ഗാനം ആലപിക്കുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്. സുനിൽ കർമ, നിഖിൽ ജിനൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം എഴുതുന്നു.

ഛായാഗ്രഹണം: സെൽവകുമാർ എസ്, സംഗീതം: ഗോപി സുന്ദർ. എഡിറ്റിങ്: അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: മൻസൂർ വെട്ടത്തൂർ, പ്രൊജക്ട് ഡിസൈനർ: ഷിംന ബി, കലാസംവിധാനം: ത്യാഗു തവനൂർ. മേക്കപ്പ്: രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം: സുകേഷ് താനൂർ, പി.ആർ.ഒ: എ.എസ്. ദിനേശ്, മനു ശിവൻ.