
കൊച്ചി: മഹേഷ് നാരായണൻ സംവിധാനംചെയ്ത മമ്മൂട്ടി- മോഹൻലാൽ മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് വ്യാജപതിപ്പ് പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. സിനിമ അനധികൃതമായി റെക്കോർഡ് ചെയ്ത് ഓൺലൈൻ വെബ്‌സൈറ്റുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രദർശിപ്പിച്ച സംഭവത്തിലാണ് സൈബർ ക്രൈം പോലീസ് കേസെടുത്തത്. നിർമാതാവ് ആന്റോ ജോസഫിന്റെ പരാതിയിലാണ് കേസ്.
മേയ് രണ്ടിനും അഞ്ചിനുമിടയിൽ വിവിധ സാമൂഹികമാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചെന്നാണ് കേസ്. നിർമാണക്കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്ന് പരാതിയിൽ പറയുന്നു. കോപ്പിറൈറ്റ് ആക്ടിന്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.
18 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചുവെന്ന പ്രത്യേകത പേട്രിയറ്റിനുണ്ട്. ഡോ. ഡാനിയൽ ജെയിംസ്, കേണൽ റഹിം നായിക് എന്നീ കഥാപാത്രങ്ങളായാണ് മമ്മൂട്ടിയും മോഹൻലാലുമെത്തിയത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. 125 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്.
Content Highlights: Police filed a case following a complaint by producer Anto Joseph regarding the illegal online circulation of 'Patriot'. The piracy occurred between May 2 and May 5, causing significant financial loss to the production house. The case is registered under various sections of the Copyright Act. The film, directed by Mahesh Narayanan, features a star-studded cast including Mammootty, Mohanlal, Fahadh Faasil, and Nayanthara
Published: 07 May 2026, 11:04 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented