മമ്മൂട്ടിയും മോഹന്‍ലാലും 17 വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണ് പാട്രിയറ്റ്

കേക്ക് മുറിച്ചും ബിരിയാണി വിളമ്പിയും ക്രിസ്മസ് ആഘോഷിച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'പാട്രിയറ്റി'ന്റെ സെറ്റിൽ വെച്ചായിരുന്നു സഹതാരങ്ങൾക്കൊപ്പം മമ്മൂട്ടി ക്രിസ്മസ് ആഘോഷിച്ചത്. മമ്മൂട്ടിയുടെ ക്ഷണപ്രകാരം സാമൂഹ്യപ്രവർത്തകനും വ്യവസായിയുമായ സി.പി. സാലി ക്രിസ്മസ് കേക്ക് മുറിച്ചു.
Also Read: 'ഐശ്വര്യാ റായ്‌ക്കൊപ്പം ആ ചിത്രത്തിൽ അഭിനയിക്കാൻ ആരും വന്നില്ല, മമ്മൂട്ടി മാത്രമാണ് തയ്യാറായത്’
കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, മഹേഷ് നാരായണൻ, ആന്റോ ജോസഫ് തുടങ്ങി ഒട്ടേറെ പേർ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു. മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്.
Don’t Miss: 'ക്യാമറ വിളിക്കുന്നു...'; ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യത്തിലേക്ക് മടങ്ങിയെത്തുന്നുവെന്ന് മമ്മൂട്ടി
സിനിമയുടെ ടൈറ്റിൽ ടീസർ ഒക്ടോബർ 2-ന് റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, സെറിൻ ഷിഹാബ്, രേവതി എന്നിവരാണ് പാട്രിയറ്റിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു. ഷാജി നടുവിൽ, ജിബിൻ ജേക്കബ് എന്നിവർ ചേർന്നാണ് പ്രൊഡക്ഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്.
ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവർക്കൊപ്പം മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കും. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.
ഛായാഗ്രഹണം- മാനുഷ് നന്ദൻ, സംഗീതം- സുഷിൻ ശ്യാം, എഡിറ്റിങ്- മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനേഴ്‌സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി- വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്‌സ്- സുനിൽ സിങ്, നിരൂപ് പിന്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട്- വൈശാഖ് പി.വി., മേക്കപ്പ്- രഞ്ജിത് അമ്പാടി, ലിറിക്‌സ്- അൻവർ അലി, സംഘട്ടനം- ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ- ധന്യ ബാലകൃഷ്ണൻ, നൃത്ത സംവിധാനം- ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടർ- ഫാന്റം പ്രവീൺ, സ്റ്റിൽസ്- നവീൻ മുരളി, വിഎഫ്എക്‌സ്- ഫയർഫ്‌ളൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്‌സ് ലാബ്, ഡിഐ കളറിസ്റ്റ്- ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ- എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, പിആർഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Mammootty Celebrates Christmas at Patriot Film Set with Cast with Biriyani and Cake | Video
Published: 25 Dec 2025, 07:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented