തമിഴ് സൂപ്പർതാരം സൂര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ടൊവിനോ തോമസ്. സൂര്യയെ ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രമാണ് ടൊവിനോ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം 'സീൻ' ചിത്രത്തിലെ ടൊവിനോയുടെ കാമിയോ വേഷം അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു.

To advertise here,

ടൊവിനോയുടെ കഥാപാത്രത്തെ വെളിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റിൽ സൂര്യ താരത്തിന് നന്ദി പറഞ്ഞിരുന്നു. 'പ്രിയപ്പെട്ട ടൊവിനോ, ഞങ്ങളുടെ വിക്ടറായി എത്തിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങൾ ഈ ചിത്രത്തിന്റെ ഭാഗമാകാൻ കാണിച്ച സ്‌നേഹവും മഹാമനസ്‌കതയും വാക്കുകൾക്കതീതമാണ്,' സൂര്യ കുറിച്ചു.

'മലയാള സിനിമാ മേഖലയിൽ നിന്നുള്ള ചിത്രത്തിലെ പ്രിയപ്പെട്ട സഹതാരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കും പ്രതിഭകൾക്കും 'സീനി'നൊപ്പം നിന്നതിന് നന്ദി. ഇത് മലയാള സിനിമയ്ക്കുള്ള ഞങ്ങളുടെ ചെറിയ ലവ് ലെറ്ററാണ്,' സൂര്യ കൂട്ടിച്ചേർത്തു.

ജിത്തു മാധവൻ സംവിധാനം ചെയ്ത

'സീനി'ൽ വിക്ടർ എന്ന സീരിയൽ കില്ലർ കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. 'രോമാഞ്ചം', 'ആവേശം' എന്നീ മലയാള ചിത്രങ്ങൾക്കുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആദ്യ തമിഴ് ചിത്രമാണിത്. ഇമ്പരാജ് ഐ.പി.എസ്. എന്ന കാഴ്ചപ്രശ്‌നം നേരിടുന്ന ഡി.സി.പിയുടെ വേഷത്തിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. നസ്രിയ നസീം, നസ്ലിൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നസ്ലിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.