കലാകാരന്മാർക്ക് ഓരോ സ്ഥലത്തും ഓരോ സ്മാരകം എന്നതിന് പകരമായി എല്ലാവർക്കും പൊതു സ്മാരകകേന്ദ്രം നിർമിക്കുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കണമെന്ന ആവശ്യവുമായി സംവിധായകൻ കമൽ. ഒരു പ്രതിമയുണ്ടാക്കിയാൽ ഭാവി തലമുറയ്ക്ക് എന്താണ് ഗുണം എന്നും അദ്ദേഹം ചോദിച്ചു. അമ്മ മുൻ ജോയിന്റ് സെക്രട്ടറി അൻസിബ ഹസ്സനെ തീവ്രവാദിയെന്നും ജിഹാദിയെന്നും വിളിച്ചത് ആശങ്കപ്പെടുത്തിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.
'സലിം കുമാറിന് സ്മാരകമുണ്ടാക്കുമെന്ന് ഇത്തവണത്തെ ബജറ്റിലുണ്ട്. പക്ഷേ, ഒരുപാട് പേർ വേറെ അതുപോലുള്ളവരുണ്ട്. വിഖ്യാതനായ ഗായകൻ ജയചന്ദ്രന്റെ പേരിൽ ഇതുവരെ സ്മാരകമില്ല. ജോൺസണിന്റെ പേരിൽ അക്കാദമി വരുമ്പോൾ തന്നെ ജയേട്ടനെ തഴയുന്നു. നെടുമുടി വേണു, ശ്രീനിവാസൻ, തിലകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, പി.ജെ. ആന്റണി... ഇവർക്കൊന്നും സ്മാരകമില്ല. ഓരോ സ്ഥലത്തും ഓരോ സ്മാരകം എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരു പ്രതിമയുണ്ടാക്കിയാൽ ഭാവി തലമുറയ്ക്ക് എന്ത് ഗുണം എന്ന ചോദ്യം കൂടെയുണ്ട്. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഓരോ ജില്ലയിലും സാംസ്കാരിക സമുച്ചയങ്ങൾ ഉണ്ടാക്കിയിരുന്നു. എന്താണ് അതിന്റെ പ്രവർത്തനം എന്ന് അറിയില്ല. ബജറ്റിൽ അതിനെക്കുറിച്ച് ഒന്നും പറഞ്ഞുകേട്ടില്ല. ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്ന കാലത്ത് അന്നത്തെ സാംസ്‌കാരിക മന്ത്രിയുടെ അടുത്ത് ഒരു നിർദേശം വെച്ചിരുന്നു. പല പ്രദേശങ്ങളിൽ ഒഴിവാക്കി എല്ലാ കലാകാരന്മാർക്കും ഒരു സ്ഥലത്ത് സ്മാരകം ഉണ്ടാക്കണം. സിനിമാ കോൺക്ലേവിലും നിർദേശം വെച്ചിരുന്നു. അത് എങ്ങും എത്തിയില്ല. പുതിയ സർക്കാർ അതിനെക്കുറിച്ച് ആലോചിക്കണം', അദ്ദേഹം ആവശ്യപ്പെട്ടു.
'അമ്മയിലെ ആഭ്യന്തര പ്രശ്‌നങ്ങളിലും പരസ്പരമുള്ള കലഹങ്ങളിലും ഞാൻ പ്രതികരിക്കുന്നില്ല. അത് അവരുടെ സംഘടനയ്ക്കുള്ളിലെ പ്രശ്‌നമാണ്. അമ്മയിൽ ഉരുത്തിരിഞ്ഞുവന്ന ഒരു പ്രശ്‌നം ചെറിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുണ്ട്. അൻസിബയുടെ മതവുമായി ബന്ധപ്പെടുത്തി തീവ്രവാദിയാണ്, ജിഹാദിയാണ് എന്ന പ്രസ്താവന കാണുകയുണ്ടായി. അത് ശരിക്കും ആശങ്കപ്പെടുത്തി. മലയാള സിനിമയിൽ അത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. തമാശയ്ക്കാണെങ്കിൽപ്പോലും ഭാരവാഹികൾക്കുള്ളിൽനിന്ന് ഇങ്ങനെയൊരു പ്രസ്താവന വന്നിട്ടുണ്ടെങ്കിൽ ഗൗരവമായി പരിഗണിക്കേണ്ടതാണ്. അതൊരു സാമൂഹികപ്രശ്‌നമാണ്. സംഘടനയുടെ ആഭ്യന്തര പ്രശ്‌നമായി മാത്രം കണക്കാക്കാൻ പറ്റില്ല', കമൽ വ്യക്തമാക്കി.
'അടുത്തകാലത്തായി കേരളീയ സമൂഹത്തിൽ സംഘപരിവാർ സംഘടനകളും ആശയങ്ങളും ജനങ്ങളിലേക്ക് എത്തുന്നത് എന്ന് എങ്ങനെയെന്ന് നമുക്കറിയാം. ഒളിഞ്ഞും തെളിഞ്ഞും മലയാള സിനിമയിലും അതിന്റേതായ അനുരണനങ്ങൾ പല രീതിയിലുമുണ്ട്. നമ്മൾ ഇഷ്ടപ്പെടുന്ന പല കലാകാരന്മാരും പ്രത്യക്ഷ രാഷ്ട്രീയത്തിലുള്ള കാലഘട്ടത്തിലാണ് നമ്മൾ നിൽക്കുന്നത്. അവരും ജാഗ്രത കാണിക്കേണ്ടതാണ്. മതനിരപേക്ഷ പ്ലാറ്റ്‌ഫോമിലാണ് എന്നും മലയാള സിനിമ നിലനിന്നിട്ടുള്ളത്. മതനിരപേക്ഷ മനസ് മലയാളികൾക്ക് നഷ്ടപ്പെടുന്നതിൽ സിനിമ ഒരു കാരണവശാലും ഇടയുണ്ടാക്കരുത്. അൻസിബയെ കേൾക്കാൻ തയ്യാറാവണം. അവർ പറയുന്ന കാര്യങ്ങൾ ഗൗരവമുള്ളതാണ്. അങ്ങനെ വെറുതേ പറയുന്ന കുട്ടിയല്ല എന്നാണ് അൻസിബയെക്കുറിച്ച് എനിക്ക് അറിയാവുന്നത്', അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Veteran Malayalam director Kamal has urged the Kerala government to consider building a centralized common memorial for all artists instead of constructing separate individual statues. He questioned the practical utility of building individual statues for future generations, highlighting that many legendary artists like singer Jayachandran still lack proper recognition. Kamal expressed deep concern over AMMA's former joint secretary Ansiba Hassan being labeled a "terrorist" and "jihadi" within the organization's internal circles. He emphasized that such communal profiling is a serious social issue that should never happen in the secular platform of the Malayalam film industry. The director also warned about the growing hidden influence of Sangh Parivar ideologies within the regional film industry and urged contemporary artists to remain vigilant
Published: 23 Jun 2026, 08:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented