കൊച്ചി: നടി അൻസിബാ ഹസനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മിപ്രിയയുടെ പേരിൽ കേസെടുത്തു. കോടതി നിർദേശത്തെ തുടർന്ന് പാലാരിവട്ടം പോലീസാണ് കേസെടുത്തത്. അൻസിബയുടെ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി.

To advertise here,

തനിക്കെതിരേ ലക്ഷ്മിപ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ചായിരുന്നു അൻസിബ പോലീസിനെ സമീപിച്ചത്. പരാതിയിൽ കേസെടുക്കാതിരുന്നതോടെ മജിസ്ട്രേറ്റ് കോടതിയെയും തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചു.

പരാതി വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിർദേശം നൽകുകയായിരുന്നു. താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയായിരുന്നു അൻസിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങൾ പുറത്തുവന്നത്.