ഷഹദ് സംവിധാനംചെയ്യുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ ആണ് പാർവതിയുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം. സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പോലീസ് വേഷമാണിത്.

താരസംഘടനയായ 'അമ്മ'യിലേയ്ക്ക് ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് വ്യക്തമാക്കി നടി പാർവതി തിരുവോത്ത്. അതൊരു അടഞ്ഞ അധ്യായമാണെന്ന് അവർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഏത് സർക്കാർ വന്നുകഴിഞ്ഞാലും ഒരുപാട് വാഗ്ദാനങ്ങൾ നടത്തുന്നുണ്ട്. പക്ഷേ അതെല്ലാം ആളുകളുടെ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്ന് വ്യക്തമായി കാണാതെ താനൊന്നും വിശ്വസിക്കില്ലെന്നും പാർവതി പറഞ്ഞു.
"അതെല്ലാം അടഞ്ഞ അധ്യായമാണ്. എനിക്ക് സെൽഫ് പ്രിസർവേഷൻ വളരെക്കൂടുതലാണ്. എന്റെ ഊർജം, എന്റെ ശക്തി, എന്റെ ബുദ്ധിവെെഭവം എന്നിവയെല്ലാം എവിടെ പോകണമെന്നുള്ള കാര്യത്തിൽ എനിക്ക് വളരെ വ്യക്തതയുണ്ട്. ഏതെങ്കിലും ഒരിടത്ത് അതിന് ഗുണമില്ലെന്ന് മനസിലാക്കിക്കഴിഞ്ഞാൽ അതവിടെ തീർന്നതാണ്. സർക്കാരിലുള്ള പ്രതീക്ഷ കൈവിടുന്നില്ല. വാക്കുകളിൽ ഞാൻ വിശ്വസിക്കുന്നില്ല. ഏത് സർക്കാർ വന്നുകഴിഞ്ഞാലും ഒരുപാട് വാഗ്ദാനങ്ങൾ നടത്തുന്നുണ്ട്. പക്ഷേ, ഈ ചട്ടങ്ങൾ ആളുകളുടെ ജീവിതത്തിൽ പ്രകടമായ മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്ന് വ്യക്തമായി കാണാതെ ഞാനൊന്നും വിശ്വസിക്കില്ല." പാർവതി പറഞ്ഞു.
ഷഹദ് സംവിധാനംചെയ്യുന്ന 'പ്രഥമദൃഷ്ട്യാ കുറ്റക്കാർ' ആണ് പാർവതിയുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം. സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പോലീസ് വേഷമാണിത്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച ചിത്രം പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണ്.
പാർഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ ഗംഭീര താരനിരയും ചിത്രത്തിലുണ്ട്. കോട്ടയം, തൃശൂർ, കോയമ്പത്തൂർ, ബെംഗളൂരു, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷനുകൾ.
പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു. ഇൻവെസ്റ്റിഗേറ്റിവ് ജോണറിൽ ഒരുക്കിയ ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ എത്തും.
Content Highlights: Actress Parvathy Thiruvothu firmly stated that returning to the Association of Malayalam Movie Artists (AMMA) is a closed chapter, while also expressing her caution regarding government promises ahead of the release of her police investigative thriller Pradhamadhrishtya Kuttakkar.
Published: 29 Aug 2026, 02:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented