'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ സൂഫിയായെത്തി പ്രേക്ഷകഹൃദയങ്ങളിലിടം നേടിയ ദേവ് മോഹൻ നായകനായെത്തുന്ന പുള്ളിയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ സ്റ്റീഫൻ എന്ന കഥാപാത്രത്തെയാണ് ദേവ് മോഹൻ അവതരിപ്പിക്കുന്നത്.  

To advertise here,

ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുള്ളി' കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ ആണ് നിർമിക്കുന്നത്. ഫെബ്രുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും. 

തെലുങ്ക് ഹിറ്റ് മേക്കർ ഗുണശേഖർ സംവിധാനം ചെയ്ത 'ശാകുന്തളം' എന്ന ബ്രഹ്മാണ്ഡചിത്രത്തിൽ നായകനായ ദുഷ്യന്തമഹാരാജാവിനെ അവതരിപ്പിക്കുന്നതും ദേവ് മോഹനാണ്. അഞ്ച് ഭാഷകളിലായിറങ്ങുന്ന ചിത്രത്തിൽ സാമന്തയാണ് ദേവിൻ്റെ നായികയായെത്തുന്നത്.100 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

.ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ, തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഛായാഗ്രഹണം ബിനു കുര്യൻ. ദീപു ജോസഫാണ് ചിത്രസംയോജനം.സംഗീതം ബിജിബാൽ, കലാസംവിധനം പ്രശാന്ത് മാധവ്. വിക്കി മാസ്റ്ററാണ് 'പുളളി'യുടെ സംഘട്ടനരംഗങ്ങളൊരുക്കിയത്. വസ്ത്രാലങ്കാരം  അരുൺ മനോഹർ. മേക്കപ്പ് അമൽ ചന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്
പി ആർ ഒ - എ എസ് ദിനേശ്  , ആതിര  ദിൽജിത്ത്

Content Highlights : Dev Mohan new movie Pulli Character Poster