ദേവ് മോഹൻ നായകനായെത്തുന്ന ജിജു അശോകൻ ചിത്രം 'പുള്ളി'യുടെ റിലീസ് തീയതി മാറ്റി. ഡിസംബര്‍ ഒന്നിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ഡിസംബർ എട്ടിന് പുറത്തിറങ്ങും. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുതിയ തീയതി അറിയിച്ചത്.
കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥനാണ് ചിത്രം നിർമ്മിക്കുന്നത്. മുന്‍പ് റിലീസായ ചിത്രത്തിന്റെ ട്രെയിലര്‍ ഇതൊരു മാസ്സ് ആക്ഷൻ ചിത്രമാണെന്ന സൂചന നൽകിയിരുന്നു. ബിനുകുര്യൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ബിജിബാലാണ് കൈകാര്യം ചെയ്യുന്നത്.
ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗൻ, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും അണിനിരക്കുന്നു.
ചിത്രസംയോജനം: ദീപു ജോസഫ്, കോ-പ്രൊഡ്യൂസർ: ലേഖ ഭാട്ടിയ, ത്രിൽസ്: വിക്കി മാസ്റ്റർ, കലാസംവിധാനം: പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്. ട്രെയിലർ, ടീസർ, സ്പെഷ്യൽ ട്രാക്സ്: മനുഷ്യർ, അസോസിയേറ്റ് ഡയറക്ടർ: എബ്രഹാം സൈമൺ, ഫൈനൽ മിക്സിങ്: ഗണേഷ് മാരാർ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: മാഗസിൻ മീഡിയ, ഡിസൈൻ: സീറോ ക്ളോക്ക്, പി.ആർ.ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്.
Content Highlights: dev mohan movie pulli release date changed
Published: 28 Nov 2023, 10:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented