കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനന്ദൻ നിർമിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന 'പുള്ളി' എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ബിജിബാലിന്റെ സംഗീതത്തിൽ വരികൾ ഒരുക്കിയിരിക്കുന്നത് ബി.കെ ഹരിനാരായണനും, ജിജു അശോകനുമാണ്. മധുബാലകൃഷ്ണൻ, ഗണേഷ് സുന്ദരം എന്നിവരാണ് ആലാപനം.

To advertise here,

മെയ്‌ മാസത്തിൽ വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ ദേവ് മോഹൻ നായകനാകുന്നു. ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇവർക്ക് പുറമെ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും ചിത്രത്തിൽ വേഷമിടുന്നു.

ഛായാഗ്രഹണം -ബിനുകുര്യൻ. എഡിറ്റിങ് -ദീപു ജോസഫ്, കലാസംവിധാനം -പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം -അരുൺ മനോഹർ, മേക്കപ്പ് -അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ -ബിജു കെ. തോമസ്, ട്രെയിലർ, ടീസർ, സ്പെഷ്യൽ ട്രാക്‌സ് -മനുഷ്യർ, പി.ആർ.ഓ. -എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.