ഇന്ത്യൻ സംസ്‌കാരം പിന്തുടർന്ന് ശിവാജി മുണ്ട് ധരിക്കണമെന്നും ചിന്മയി പറഞ്ഞു

നടിമാർ ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നും ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നുമുള്ള തെലുങ്ക് നടൻ ശിവാജിയുടെ പരാമർശത്തിനെതിരെ ഗായിക ചിന്മയി ശ്രീപാദ. ഇവിടെ സ്ത്രീകൾ എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്നത് അവിശ്വസിനീയമാണെന്ന് ചിന്മയി പറഞ്ഞു. ഒരു സിനിമയുടെ പ്രീ-റിലീസ് പരിപാടിക്കിടെയാണ് ശിവാജി വിവാദ പരാമർശങ്ങൾ നടത്തിയത്.
'തങ്ങളുടെ ശരീരഭാഗങ്ങൾ മറച്ചുവെക്കാൻ സാരിയുടുക്കണമെന്ന് അധിക്ഷേപ വാക്കുകൾ ഉപയോഗിച്ച് നടിമാരെ അനാവശ്യമായി ഉപദേശിക്കുകയാണ് തെലുങ്ക് നടൻ ശിവാജി. ഒരു മികച്ച സിനിമയിൽ വില്ലൻ വേഷം അവതരിപ്പിച്ച ശിവാജി ഒടുവിൽ സ്ത്രീവിരുദ്ധരുടെ നായകനായിരിക്കുകയാണ്. പ്രൊഫഷണലായ ഇടങ്ങളിലാണ് ശിവാജി ഇത്തരം അധിക്ഷേപ വാക്കുകൾ ഉപയോഗിക്കുന്നത് എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം.' -ചിന്മയി എക്‌സിൽ കുറിച്ചു.
Also Read: 'ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ വേണ്ട, സാരി പോലുള്ളവ ധരിക്കൂ'; നടിമാർക്ക് ഉപദേശവുമായി നടൻ
'അയാൾ ധരിക്കുന്നത് ജീൻസും ഹൂഡിയുമാണ്. മുണ്ട് ധരിച്ച് ഇന്ത്യൻ സംസ്‌കാരം പിന്തുടരുകയാണ് അദ്ദേഹം ചെയ്യേണ്ടത്. വിവാഹിതനാണെങ്കിൽ അദ്ദേഹം പൊട്ട് ധരിക്കണം. കൂടാതെ വവാഹിതനാണെന്ന് സൂചിപ്പിക്കുന്ന മറ്റ് അടയാള ചിഹ്നങ്ങളും അദ്ദേഹം ധരിക്കണം. സ്ത്രീകൾ ഇവിടെ എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്ന് വിശ്വസിക്കാനാകുന്നില്ല.' -ചിന്മയി പറഞ്ഞു. നിരവധി പേരാണ് ചിന്മയിയുടെ വിമർശന പോസ്റ്റിനെ പിന്തുണച്ച് കമന്റുകളിട്ടത്.
ധണ്ടോര എന്ന പുതിയ ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കവെയാണ് ബിഗ് ബോസ് തെലുങ്ക് ഏഴാം സീസണിലെ സെക്കൻഡ് റണ്ണർ അപ്പ് കൂടിയായ ശിവാജി വിവാദ പരാമർശങ്ങൾ നടത്തിയത്. ചിത്രത്തിലെ വനിതാ താരങ്ങളുടെ സാന്നിധ്യത്തിലാണ് ശിവാജി ഇക്കാര്യങ്ങൾ പറഞ്ഞത്.
'ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് എല്ലാ നായികമാരോടും ഞാൻ അഭ്യർഥിക്കുകയാണ്. ദയവായി സാരിയോ അല്ലെങ്കിൽ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്നതിലല്ല.' -ഇതാണ് ശിവാജി പറഞ്ഞത്.
Content Highlights: Singer Chinmayi Slams Actor Shivaji Over Sexist Remarks on Women’s Clothing
Published: 23 Dec 2025, 06:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented