ധണ്ടോര എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

സ്ത്രീകൾ എന്ത് വസ്ത്രം ധരിക്കണമെന്ന് ഉപദേശിക്കുന്ന നിരവധി പേർ നമ്മുടെ സമൂഹത്തിലുണ്ട്. സോഷ്യൽ മീഡിയയിലെ സാധാരണ ആളുകൾ മുതൽ പ്രശസ്തരും സെലിബ്രിറ്റികളും വരെ ഇതിലുൾപ്പെടുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് ഉപദേശം ചൊരിഞ്ഞുകൊണ്ട് ഇക്കൂട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് തെലുങ്ക് നടൻ ശിവാജി.
ധണ്ടോര എന്ന പുതിയ ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ സംസാരിക്കവെയാണ് ബിഗ് ബോസ് തെലുങ്ക് ഏഴാം സീസണിലെ സെക്കൻഡ് റണ്ണർ അപ്പ് കൂടിയായ ശിവാജി വിവാദ പരാമർശങ്ങൾ നടത്തിയത്. ചിത്രത്തിലെ വനിതാ താരങ്ങളുടെ സാന്നിധ്യത്തിലാണ് ശിവാജി ഇക്കാര്യങ്ങൾ പറഞ്ഞത്.
Also Read: 'ദിവസവും സാരിയും ചായയും വേണ്ട'; ഇന്ത്യയെ കുറിച്ചുള്ള 6 മിത്തുകൾ പൊളിച്ചടുക്കി റഷ്യൻ യുവതി | വീഡിയോ
'ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് എല്ലാ നായികമാരോടും ഞാൻ അഭ്യർഥിക്കുകയാണ്. ദയവായി സാരിയോ അല്ലെങ്കിൽ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്നതിലല്ല.' -ശിവാജി പറഞ്ഞു.
'ആളുകൾ ചിലപ്പോൾ ഒന്നും തുറന്നുപറയില്ല. കാരണം ഇത് നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് അവർ കരുതും. പക്ഷേ ഉള്ളുകൊണ്ട് അവർ ഇത് ഇഷ്ടപ്പെടണമെന്നില്ല. സ്ത്രീയെന്നാൽ പ്രകൃതി പോലെയാണ്. പ്രകൃതി സുന്ദരിയായിരിക്കുമ്പോൾ നമ്മൾ അതിനെ ബഹുമാനിക്കും. ഞാൻ എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന എന്റെ അമ്മയെ പോലെയാണ് എനിക്ക് സ്ത്രീ.' -ശിവാജി പറഞ്ഞു.
എന്നാൽ പരാമർശത്തിന് പിന്നാലെ ശിവാജിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. 'ഇയാൾ പറയുന്ന വാക്കുകളേക്കാൾ അതിന് കിട്ടുന്ന കൈയടിയും ആർപ്പുവിളിയുമാണ് നമ്മളെ ഭയപ്പെടുത്തേണ്ടത്' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'തെലുങ്ക് സിനിമയുടെ സ്ത്രീവിരുദ്ധ കാഴ്ചപ്പാട് പുതിയതൊന്നുമല്ല. അതിന് വിരുദ്ധമായി നിൽക്കുന്നവർ അപൂർവമാണ്' എന്ന് മറ്റൊരു കമന്റ്. ഇയാളൊരു സ്ത്രീവിരുദ്ധനാണെന്നാണ് വേറെയൊരാൾ രൂക്ഷമായി പ്രതികരിച്ചത്.
Content Highlights: Bigg Boss Telugu Actor Sivaji Blasted For Comment On Actresses: "Beauty Is In Wearing Saree, Not Displaying Assets"
Published: 23 Dec 2025, 05:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented