
തന്റെ മാധ്യമത്തിലെ പോസ്റ്റുകളെ ചുറ്റിപ്പറ്റി കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന ചർച്ചകൾക്ക് മറുപടിയുമായി നടി അനുപമ പരമേശ്വരൻ. കഴിഞ്ഞ ദിവസങ്ങളിൽ അനുപമ പങ്കുവെച്ച പോസ്റ്റുകളും ചില മീമുകൾക്ക് താഴെ കുറിച്ച കമന്റുകളുമാണ് ചർച്ചകൾക്ക് വഴിവെച്ചത്. താരം പ്രണയതകർച്ചയിലൂടെയാണ് കടന്നുപോകുന്നത് എന്നായിരുന്നു അഭ്യൂഹങ്ങൾ.
അനുപമ നായികയാവുന്ന ക്രേസി കല്യാണം എന്ന തെലുങ്ക് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസർ ശനിയാഴ്ച പുറത്തിറങ്ങി. ടീസർ ലോഞ്ചിന് പിന്നാലെ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റുകൾ സംബന്ധിച്ച ബന്ധപ്പെട്ട് ചോദ്യത്തിന് നടി മറുപടി നൽകിയത്.
രണ്ടുതവണയായി താരത്തോട് കഴിഞ്ഞ ദിവസങ്ങളിലെ ഇൻസ്റ്റഗ്രാം പോസ്റ്റുകളെക്കുറിച്ച് ചോദ്യമുയർന്നു. തന്റെ സാമൂഹികമാധ്യമങ്ങളിൽ എന്തുപോസ്റ്റുചെയ്യണമെന്ന് തന്റെ ഇഷ്ടമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അനുപമ പറഞ്ഞു.
'എന്റെ സോഷ്യൽമീഡിയ, എന്ത് പോസ്റ്റ് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും. ഒരു സ്ത്രീയുടെ പരിവർത്തനത്തെക്കുറിച്ചായിരുന്നു ഞാൻ പറഞ്ഞത്. ഞാനത് ചെയ്തു എന്നതിൽ അഭിമാനിക്കുന്നു', അനുപമ കുറിച്ചു.
പിന്നാലെ താരത്തിന്റെ പോസ്റ്റുകൾ മറ്റൊരാളെ കുറ്റപ്പെടുത്തുന്നതുപോലെയല്ലേ എന്ന ചോദ്യമുയർന്നു. ഇതിന്, 'നിങ്ങൾക്ക് എന്നെക്കുറിച്ച്, എന്റെ ജീവിതത്തെക്കുറിച്ച് എന്തറിയാം?', എന്നായിരുന്നു അനുപമയുടെ മറുചോദ്യം. 'എന്റെ ഇൻസ്റ്റഗ്രാം, എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യുന്നു', എന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെയും സമാന ചോദ്യം ഉയർന്നപ്പോൾ സമചിത്തതയോടെയാണ് താരം മറുപടി നൽകിയത്. താൻ ഇപ്പോൾ അതീവ സന്തോഷവതിയാണെന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ, കഴിഞ്ഞ ഒരു വർഷം തനിക്ക് വളരെ കഠിനമായിരുന്നുവെന്ന് അവർ തുറന്നുപറഞ്ഞു.
തെന്നിന്ത്യൻ യുവനടൻ ധ്രുവ് വിക്രമുമായി അനുപമ പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം നടി പങ്കുവെച്ച പോസ്റ്റുകൾ വ്യാഖ്യാനിച്ച് ഇരുവരും തമ്മിൽ പിരിഞ്ഞുവെന്ന് സാമൂഹികമാധ്യമങ്ങളിൽ അഭ്യൂഹമുയർന്നു. അനുപമ ധ്രുവിനെ അൺഫോളോ ചെയ്തതും ചർച്ചായായി.
Content Highlights: Actress Anupama Parameswaran addressed recent media speculation surrounding her cryptic social media posts and comment activity. The rumors gained momentum after fans noticed her posts and unfollowing actor Dhruv Vikram, sparking widespread breakup speculation online. Speaking at the teaser launch of her upcoming Telugu film 'Crazy Kalyanam', Anupama firmly stated that she has full personal autonomy over her Instagram account. She questioned critics about how much they truly know about her personal life and emphasized that her posts were about a personal transformation she takes pride in. While asserting that she is currently extremely happy, the actress candidly acknowledged that the past year had been exceptionally difficult for her
Published: 01 Aug 2026, 09:43 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented