
കൊച്ചി: താര സംഘടനയായ ‘അമ്മ’യിലെ വിവാദങ്ങൾക്കിടയിൽ സംഘടനയിൽ വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യവുമായി വനിതാ അംഗങ്ങൾ. വനിതാ അംഗങ്ങളുടെ കൂട്ടായ്മയായ ‘പെൺമക്കൾ’ എന്ന വാട്‌സാപ്പ് ഗ്രൂപ്പിൽ നടത്തിയ അഭിപ്രായ സർവേയിലാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ഉയരുന്നത്. 120-ഓളം അംഗങ്ങളുള്ള കൂട്ടായ്മയിൽ ബഹുഭൂരിപക്ഷം പേരും ഇതേ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്.
ജനറൽ ബോഡി യോഗത്തിൽ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച പ്രസിഡന്റ് ശ്വേത മേനോൻ പദവിയിൽ തുടരണമോ അതോ പുതിയ തിരഞ്ഞെടുപ്പ് നടത്തണമോ എന്ന വിഷയത്തിലാണ് വാട്‌സാപ്പ് ഗ്രൂപ്പിൽ വോട്ടെടുപ്പും ചർച്ചകളും പുരോഗമിക്കുന്നത്. തിരഞ്ഞെടുപ്പ് വേണമെന്നുള്ളവർ '1' എന്നും, ശ്വേത തുടരണമെന്നുള്ളവർ '2' എന്നും ഓപ്ഷൻ നൽകി അഭിപ്രായം രേഖപ്പെടുത്താനാണ് നിർദേശം.
പ്രസിഡന്റ് പദവിയും സംഘടനയിലെ അംഗത്വവും രാജിവെക്കുന്നതായി പ്രഖ്യാപിച്ചതിനെത്തുടർന്ന് ശ്വേതയെ നേരത്തേ ഈ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വനിതാ അംഗങ്ങളെ ഒന്നിപ്പിച്ച് തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിക്കാൻ ഗ്രൂപ്പിലൂടെ നീക്കം നടക്കുന്നത്.
നടി മാലാ പാർവതിയും ഉഷാ ഹസീനയും ഉൾപ്പെടെയുള്ളവരാണ് അഭിപ്രായ രൂപവത്കരണത്തിന് നേതൃത്വം നൽകുന്നത്. ശ്വേതയെ പുറത്താക്കലല്ല തങ്ങളുടെ ലക്ഷ്യമെന്നും, ജനാധിപത്യ രീതിയിലൂടെ സംഘടനയിലെ ഭൂരിപക്ഷ അഭിപ്രായം അറിഞ്ഞ് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ഇവർ പറയുന്നു.
Content Highlights: Female members of the actors' association 'AMMA' have demanded a fresh election amidst ongoing internal conflicts within the organization. An opinion survey is currently being conducted in 'Penmakkal', a dedicated WhatsApp group comprising around 120 female association members. Members are voting on whether Shweta Menon should continue as president or if a new election should be called following her resignation announcement. Shweta Menon was previously removed from the WhatsApp group after she declared her resignation from the president post and her membership. Actors Maala Parvathi and Usha Haseena are leading this initiative, stating that their goal is to uphold democratic values and reflect the majority opinion of members
Published: 26 Jul 2026, 11:31 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented