എല്ലാ ഷോട്ടുകളിലും തന്റെ ചുണ്ടുകൾ സ്ഥിരമായി ചുവന്നിരിക്കണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടെന്നും, തുടർച്ച നിലനിർത്താൻ കൂടുതൽ പാന്‍ കഴിക്കാൻ നിർദ്ദേശിച്ചെന്നും ബച്ചൻ വിവരിച്ചു.

അമിതാഭ് ബച്ചന്റെ കരിയറിലെ വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ഡോൺ. ചിത്രത്തിനും ഇതിലെ ഗാനങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്. അതിൽത്തന്നെ ഖൈകെ പാൻ ബനാറസ് വാലാ എന്ന ഗാനത്തിനോട് പലർക്കും ഒരിഷ്ടക്കൂടുതലുണ്ട്. ഈ ഗാനം ചിത്രീകരിക്കുന്നതിനിടെ താൻ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ.
കോൻ ബനേഗാ ക്രോർപതിയുടെ 17-ാം എഡിഷനിൽ സംസാരിക്കവേയാണ് ഡോണിലെ ഗാനരംഗത്തിനുപിന്നിലുള്ള കഥ അമിതാഭ് ബച്ചൻ പറഞ്ഞത്. ഈ രംഗം പൂർത്തിയാക്കാൻ നാല് ദിവസമെടുത്തു. ഇതിൽ 40 മുതൽ 50 വരെ ഷോട്ടുകൾ ഉണ്ടായിരുന്നു. ഓരോ ഷോട്ടും മൂന്നോ നാലോ തവണ റീടേക്ക് എടുക്കേണ്ടി വന്നെന്നും ബച്ചൻ വിശദീകരിച്ചു.
"ഞങ്ങൾ ആ പാട്ട് നാല് ദിവസം ചിത്രീകരിച്ചു. അതിൽ ഏകദേശം 40-50 ഷോട്ടുകൾ ഉണ്ടായിരിക്കും. ഓരോ ഷോട്ടിലും കുറഞ്ഞത് 3-4 റീടേക്ക് ഉണ്ടായിരിക്കും. ഓരോ തവണയും ഞാൻ ചുണ്ണാമ്പ് ചേർത്ത ആ പാന്‍ കഴിക്കേണ്ടി വന്നു. അത് വീണ്ടും വീണ്ടും ചവച്ച് എന്റെ അവസ്ഥ വഷളായി. തുടർച്ചയായി ചവയ്ക്കുന്നത് വായിൽ പൊള്ളലുണ്ടാക്കുന്നതുൾപ്പെടെ വലിയ അസ്വസ്ഥതകൾക്ക് കാരണമായി." ബച്ചൻ പറഞ്ഞു.
എല്ലാ ഷോട്ടുകളിലും തന്റെ ചുണ്ടുകൾ സ്ഥിരമായി ചുവന്നിരിക്കണമെന്ന് സംവിധായകൻ ആവശ്യപ്പെട്ടെന്നും, തുടർച്ച നിലനിർത്താൻ കൂടുതൽ പാന്‍ കഴിക്കാൻ നിർദ്ദേശിച്ചെന്നും ബച്ചൻ വിവരിച്ചു.
"സംവിധായകൻ പറഞ്ഞത്, 'സർ, നിങ്ങളുടെ വായ കഴിഞ്ഞ ഷോട്ടിൽ ചലിക്കുന്നുണ്ടായിരുന്നു, ഇതിലും ചലിക്കണം. നിങ്ങളുടെ ചുണ്ടുകൾ കുറച്ചുകൂടി ചുവപ്പിക്കൂ.' അതുകൊണ്ട് പാൻ മസാല വീണ്ടും വീണ്ടും കഴിക്കേണ്ടി വന്നു. എന്റെ വായ ശരിയാകാൻ ഒരു മാസമെടുത്തു. മൊത്തം പൊള്ളിയിരുന്നു. ചുണ്ണാമ്പ് വായിൽ തട്ടുമ്പോൾ പൊള്ളും." അദ്ദേഹം ഓർത്തെടുത്തു,
Content Highlights: Amitabh Bachchan Reveals Strenuous Filming of Iconic "Khaike Paan Banaras Wala"
Published: 04 Dec 2025, 10:27 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented