വിവാഹത്തെ കുറിച്ചുള്ള തന്റെ നിലപാട് നടിയും രാജ്യസഭാ എംപിയുമായ ജയാ ബച്ചൻ വ്യക്തമാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തുമായുള്ള അഭിമുഖത്തിൽ അമിതാഭ് ബച്ചനുമായള്ള തൻ്റെ 52 വർഷം നീണ്ട ദാമ്പത്യത്തെക്കുറിച്ചും ജയ ബച്ചൻ തുറന്നു സംസാരിക്കുന്നുണ്ട്.

To advertise here,

വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിന് 52 വർഷത്തിനിടയിലുണ്ടായ മാറ്റങ്ങളെ കുറിച്ചും അവർ പറയുന്നുണ്ട്. അമിതാഭിന് ഇതേ കാഴ്ചപ്പാടാണോ ഉള്ളതെന്ന് താൻ ചോദിച്ചിട്ടില്ലെന്നും ചിലപ്പോൾ വിവാഹബന്ധത്തെ തൻ്റെ “ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്” എന്ന് അദ്ദേഹം വിളിച്ചേക്കാമെന്നും അത് കേൾക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ ചിരിച്ചുകൊണ്ട് പറയുന്നുണ്ട്.

‘52 വർഷമായി ഒരേ വ്യക്തിയെ വിവാഹം കഴിച്ചു ജീവിക്കുന്നു. ഇതിൽ കൂടുതൽ എനിക്ക് സ്നേഹിക്കാൻ കഴിയില്ല’ എന്നും അവർ വ്യക്തമാക്കി.

ഒരു ബന്ധത്തെ നിര്‍വചിക്കാന്‍ നിയമപരമായ അംഗീകാരം ഇനി ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'എനിക്ക് ശരിക്കും അറിയില്ല. അത് ഡല്‍ഹിയിലെ ലഡു പോലെയാണ്. കഴിച്ചാലും പ്രശ്‌നം, കഴിച്ചില്ലെങ്കിലും പ്രശ്‌നം. ജീവിതം ആസ്വദിക്കൂ.' സംസാരത്തിനിടയില്‍ തമാശരൂപേണ അവര്‍ പറഞ്ഞു.‘അന്ന്  ഞങ്ങൾ രജിസ്റ്ററിൽ ഒപ്പിട്ടിരുന്നില്ല. വർഷങ്ങൾക്കുശേഷം മാത്രമാണ് ഞങ്ങൾ അത് ആവശ്യമാണെന്ന് മനസ്സിലാക്കുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തത്’- ജയ ബച്ചൻ പറഞ്ഞു. 

ഗുഡ്ഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അമിതാഭും ജയയും ആദ്യമായി കാണുന്നത്. 1972-ൽ ഏക് നസർ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.1973-ലായിരുന്നു വിവാഹം.