ഇന്നത്തെ സിനിമാ നിർമാണത്തിൽ ഒഴിച്ചുകൂടാനാവാത്ത മുന്നൊരുക്കം എന്ന പ്രക്രിയ തന്റെ തലമുറയ്ക്ക് അന്യമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

50ലേറെ വർഷമായി സിനിമയിൽ സജീവമായുണ്ട് ഇന്ത്യൻ സിനിമയുടെ ബിഗ് ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചൻ. പല വിഷയങ്ങളേക്കുറിച്ചും തന്റെ ബ്ലോഗിലൂടെ അദ്ദേഹം തുറന്നെഴുതാറുണ്ട്. ഏറ്റവും പുതിയ ബ്ലോഗിൽ സിനിമാ നിർമ്മാണ രീതികളിൽ കാലക്രമേണ വന്ന വലിയ മാറ്റങ്ങളെക്കുറിച്ചാണ് അദ്ദേഹം വിശദീകരിക്കുന്നത്. പഴയ കാലത്തെ സിനിമാ അനുഭവങ്ങളും ഇന്നത്തെ കാലത്തെ രീതികളും തമ്മിലുള്ള വ്യത്യാസമാണ് അദ്ദേഹം പ്രധാനമായും പങ്കുവെക്കുന്നത്.
സിനിമയുടെ ആദ്യകാലങ്ങളിൽ ഒരേസമയം 10 മുതൽ 15 വരെ ചിത്രങ്ങളിൽ താൻ അഭിനയിച്ചിരുന്നുവെന്ന് ബച്ചൻ ഓർക്കുന്നു. ഒരു ദിവസം തന്നെ രണ്ടോ മൂന്നോ സിനിമകളുടെ സെറ്റുകളിൽ മാറി മാറി പ്രവർത്തിക്കേണ്ടി വന്നിട്ടുള്ള സാഹചര്യങ്ങളും അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ട്. ഇത്രയധികം സിനിമകളിൽ ഒരേ സമയം അഭിനയിക്കുന്നത് ഇന്നത്തെ കാലത്ത് സങ്കൽപ്പിക്കാൻ പോലും പ്രയാസകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇത്രയധികം സിനിമകൾ ഒരേ സമയം ഏറ്റെടുക്കുന്നതിന് പിന്നിൽ ഭാവിയിൽ ജോലി ലഭിക്കുമോ എന്ന വലിയ ഭയമായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. "ഭാവിയിൽ ജോലി ലഭിക്കില്ലേ എന്ന പേടിയുണ്ടായിരുന്നു, അതിനാൽ പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യാൻ ശ്രമിക്കുമായിരുന്നു" എന്നാണ് അദ്ദേഹം ഇതിനെക്കുറിച്ച് പറഞ്ഞത്. മാസങ്ങൾക്ക് ശേഷം സിനിമ റിലീസ് ചെയ്യുമ്പോൾ മാത്രമാണ് താൻ ആ കഥാപാത്രം എങ്ങനെയാണ് ചെയ്തതെന്ന് പോലും പലപ്പോഴും അറിയാൻ കഴിഞ്ഞിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നത്തെ സിനിമാ നിർമാണത്തിൽ ഒഴിച്ചുകൂടാനാവാത്ത മുന്നൊരുക്കം എന്ന പ്രക്രിയ തന്റെ തലമുറയ്ക്ക് അന്യമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കഥാപാത്രത്തിന്റെ ലുക്ക്, സ്റ്റൈൽ, സ്വഭാവ വിശകലനം എന്നിവയ്ക്കായി ഇന്നത്തെ കലാകാരന്മാർ എടുക്കുന്ന അധ്വാനത്തെ അദ്ദേഹം ബ്ലോഗിൽ പ്രശംസിച്ചു. പണ്ട് സെറ്റിൽ എത്തിയതിന് ശേഷം സംവിധായകനോ സഹസംവിധായകനോ സീൻ വിശദീകരിച്ചു കൊടുക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നതെന്നും അമിതാഭ് ബച്ചൻ കൂട്ടിച്ചേർത്തു.
"പലരും ചോദിക്കാറുണ്ട്, ഒരു ദിവസത്തിനുള്ളിൽ വ്യത്യസ്ത സിനിമകൾക്കായി എങ്ങനെയാണ് ഒരു റോളിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് എന്ന്. സഹോദരങ്ങളേ, അങ്ങനെ ചെയ്തില്ലെങ്കിൽ, ഭാവിയിൽ ജോലി ലഭിക്കുമോ എന്ന ഭയം നിലനിന്നിരുന്നു. അതിനാൽ, എന്താണോ പറഞ്ഞിരുന്നത്, അത് സത്യസന്ധമായി നമ്മുടെ പ്രവർത്തികളിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. പിന്നീട്, സിനിമ റിലീസ് ചെയ്യുന്നതിനായി മാസങ്ങൾ കാത്തിരിക്കും. അതിൽ നമ്മൾ എന്താണ് ചെയ്തതെന്നും അത് എങ്ങനെയായിത്തീർന്നു എന്നും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുമായിരുന്നു!" അദ്ദേഹത്തിന്റെ വാക്കുകൾ.
തന്റെ അഭിനയ ജീവിതത്തിൽ ഇന്നും സജീവമായ ബച്ചൻ, വരാനിരിക്കുന്ന 'കൽക്കി 2898 എഡി' (Kalki 2898 AD) എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ആദ്യ ഭാഗത്തിലെ 'അശ്വത്ഥാമാവ്' എന്ന അദ്ദേഹത്തിന്റെ കഥാപാത്രം വലിയ രീതിയിലുള്ള പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രഭാസ്, കമൽ ഹാസൻ എന്നിവർക്കൊപ്പം അദ്ദേഹം വീണ്ടും സ്ക്രീനിൽ എത്താനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.
Content Highlights: Completing nearly 57 years in the Indian entertainment industry, Bollywood icon Amitabh Bachchan shared a nostalgic note on his personal blog reflecting on the drastic evolution of filmmaking. Big B highlighted how modern-day meticulous "character prep" was a completely foreign concept in his peak years, recalling times when actors juggled 10 to 15 films simultaneously out of the constant fear of being left without future work.
Published: 03 Jul 2026, 01:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented