നേരത്തെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ 'അഞ്ചാം പാതിര'യ്ക്ക് ശേഷം ഇരുവരും വീണ്ടും കൈകോർക്കുമ്പോൾ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്.

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്. 'അഞ്ചാം പാതിര' എന്ന വൻ വിജയചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസും വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ പ്രഖ്യാപനത്തിന്റെ പ്രത്യേകത. ഈ ടീം ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ബോയ് എന്ന വിശേഷണത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടിയ കുഞ്ചാക്കോ ബോബൻ ഓരോ ചിത്രത്തിലും വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് എത്താറുള്ളത്. അത്തരത്തിൽ പുതിയൊരു ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്താനൊരുങ്ങുകയാണ് താരം. നേരത്തെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ 'അഞ്ചാം പാതിര'യ്ക്ക് ശേഷം ഇരുവരും വീണ്ടും കൈകോർക്കുമ്പോൾ പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്.
ജോർജ് ജേക്കബ് ആദ്യമായി സംവിധായകനാകുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്, വിവേക് അച്ചുവും അപർണ ദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം സിനിമാപ്രേമികൾക്കിടയിൽ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ പേരോ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങളോ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
കുഞ്ചാക്കോ ബോബൻ-ആഷിഖ് ഉസ്മാൻ കൂട്ടുകെട്ടിന്റെ അഞ്ചാമത്തെ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ മറ്റൊരു ശ്രദ്ധേയ സിനിമാനുഭവം തന്നെയാണ് സിനിമാപ്രേമികൾ പ്രതീക്ഷിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ക്രിസ്തുമസ് റിലീസായ മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിലെ അതിമനോഹരത്തിന്റെ റിലീസിന് ശേഷം ഷൂട്ടിംഗ് ആരംഭിക്കും.
Content Highlights: Ashiq Usman Productions has officially announced its 5th collaborative project with star Kunchacko Boban following their blockbuster success Anjaam Pathiraa; the film marks the directorial debut of George Jacob, with a script penned by Vivek Achu and Aparna Das, set to begin shooting after the release of the production house's Christmas release Athimanoharam.
Published: 02 Nov 2026, 06:21 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented