75-ാം വയസ്സിലും നായകവേഷങ്ങളിൽ അഭിനയിക്കാൻ കഴിയുന്നതിന് പ്രധാന കാരണം തന്റെ ആരാധകരാണെന്ന് രജനീകാന്ത് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറായി വളർന്നിട്ടും, തന്റെ പഴയ ബസ് കണ്ടക്ടർ കാലഘട്ടത്തെ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് വ്യക്തമാക്കി രജനീകാന്ത്. 'ജയിലർ 2 സൂപ്പർ ഷോ'യ്ക്കായി സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്. ബസ് കണ്ടക്ടർ ജോലി മിസ് ചെയ്യാറുണ്ടെന്നും തന്റെ സൂപ്പർസ്റ്റാർ പ്രതിച്ഛായയേക്കാൾ ആ ജോലിയുമായി തനിക്ക് കൂടുതൽ അടുപ്പം തോന്നാറുണ്ടെന്നും രജനീകാന്ത് വെളിപ്പെടുത്തി.
ബസുകളും കാക്കി യൂണിഫോം ധരിച്ച കണ്ടക്ടർമാരെയും കാണുന്നത് പഴയ ഓർമ്മകൾ തിരികെ കൊണ്ടുവരുകയും തനിക്ക് സന്തോഷം നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഭിനയം തനിക്ക് ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ അതിലുപരി, ഒരു ബസ് കണ്ടക്ടറുടെ ജോലി താൻ ഇഷ്ടപ്പെട്ടിരുന്നു. ബസ് കണ്ടക്ടറായി ജോലി ചെയ്ത ആ അഞ്ച് വർഷം, ആ കണ്ടക്ടർ കാലഘട്ടം താൻ ഇപ്പോഴും മിസ് ചെയ്യുന്നുവെന്ന് രജനീകാന്ത് പറഞ്ഞു.
"എന്റെ ഉള്ളിന്റെയുള്ളിൽ, ഞാൻ എന്നെത്തന്നെ ഒരു ബസ് കണ്ടക്ടറായിട്ടാണ് കാണുന്നത്. അന്ന്, ഒരു കണ്ടക്ടർ എന്ന നിലയിൽ എനിക്ക് ചെറിയൊരു ശമ്പളമായിരുന്നു ലഭിച്ചിരുന്നത്. പക്ഷേ ഈ രജനീകാന്ത്, സൂപ്പർസ്റ്റാർ പ്രതിച്ഛായയുമായി പൊരുത്തപ്പെടാൻ എനിക്ക് ഇപ്പോഴും ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും ബെംഗളൂരുവിലേക്ക് പോകുന്നത്. ബസുകൾ കാണുന്നത് മാത്രം എനിക്ക് സന്തോഷം തരുന്നു. ആ കാക്കി യൂണിഫോം കാണുമ്പോൾ ഇപ്പോഴും ആ പഴയ ആഗ്രഹം മനസ്സിലേക്ക് വരാറുണ്ട്. അതിനാൽ ഞാൻ എന്നെത്തന്നെ ഒരു ബസ് കണ്ടക്ടറായിട്ടാണ് കാണുന്നത്." രജനീകാന്തിന്റെ വാക്കുകൾ.
75-ാം വയസ്സിലും നായകവേഷങ്ങളിൽ അഭിനയിക്കാൻ കഴിയുന്നതിന് പ്രധാന കാരണം തന്റെ ആരാധകരാണെന്ന് രജനീകാന്ത് ചൂണ്ടിക്കാട്ടി. തമിഴ് പ്രേക്ഷകരുടെ പിന്തുണയാണ് ഇത്രയും കാലം സിനിമാജീവിതത്തെ മുന്നോട്ടുകൊണ്ടുപോയത്. വലിയ നിർമ്മാണ കമ്പനികളെയും നെൽസണെപ്പോലുള്ള സംവിധായകരെയും തന്നോടൊപ്പം പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നത് ഈ പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ മോഹൻലാലും ശിവ രാജ്കുമാറും തിരിച്ചെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നെൽസൺ ദിലീപ്കുമാറിന്റെ മാസ് അവതരണവും ചിത്രത്തിന്റെ പ്രതീക്ഷകൾ ഉയർത്തുന്നു. ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്ന ‘ജയിലർ 2’ സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിക്കുന്നത്.
Content Highlights: During a special interaction with director Nelson Dilipkumar for the Jailer 2 Super Show, superstar Rajinikanth emotionally reflected on his pre-stardom days, revealing that he still identifies as a Bengaluru bus conductor and misses his khaki-uniformed working life more than his stardom.
Published: 14 Oct 2026, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented