ഈ സംഘടന പൊന്നുപോലെ കൊണ്ടു നടന്നവരും ഇതിനു വേണ്ടി ജീവൻ കളഞ്ഞവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് സംഘടനയെ നാറ്റിക്കുന്നതെന്നും സുധീർ ചോദിച്ചു.

അമ്മ സംഘടനയിൽ നടക്കുന്ന വിവാദങ്ങളിലും പൊട്ടിത്തെറിയിലും പ്രതികരണവുമായി നടൻ സുധീർ. ടിനി ടോമും അൻസിബയും ഉൾപ്പെടെയുള്ളവർ പരസ്പരം ചെളി വാരിയെറിയുകയാണെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. ഈ സംഘടന പൊന്നുപോലെ കൊണ്ടു നടന്നവരും ഇതിനു വേണ്ടി ജീവൻ കളഞ്ഞവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തിനാണ് സംഘടനയെ നാറ്റിക്കുന്നതെന്നും സുധീർ ചോദിച്ചു.
"എന്തായാലും കൊള്ളാം കേട്ടോ, രാവിലെ എഴുന്നേറ്റ് ഇൻസ്റ്റഗ്രാം തുറന്നപ്പോൾ ടിനി ടോമിന്റെ അഭിമുഖം. എന്റെ പൊന്നു ടിനി, നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്. എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുന്നത്. നമുക്കിതൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടില്ല, നിങ്ങൾ നിങ്ങളുടെ പ്രൊഫഷനിൽ ശ്രദ്ധിക്ക്. അൻസിബയോടും കൂടിയാണ്, നിങ്ങളും നിങ്ങളുടെ കാര്യംനോക്കി ജീവിക്ക്.
‘അമ്മ’ സംഘടനയെ പടുത്തുയർത്തിയ ഒരുപാട് ആളുകളുണ്ട്, നിങ്ങൾ പരസ്പരം ചെളി വാരിയെറിയുമ്പോൾ കൊള്ളുന്നത് അവർക്കാണ്. ഈ സംഘടന പൊന്നുപോലെ കൊണ്ടു നടന്നവരുണ്ട്. ഇതിനു വേണ്ടി സമയവും ജീവനും കളഞ്ഞവരുണ്ട്. അവരുടെയൊക്കെ മുഖത്ത് ചെളി വാരിയെറിയുകയാണ്. കഷ്ടം, അത് ഏറ്റുപിടിക്കാൻ മറ്റുചില കോമാളികളും. എന്ത് ആവശ്യത്തിന്. വേറെ എന്തെങ്കിലും പണിക്കുപൊയ്ക്കൂടെ.
‘അമ്മ’യുടെ കൈനീട്ടം കാത്തിരിക്കുന്ന എത്രയോ പേരുണ്ട് സംഘടനയിൽ. കണ്ണിന്റെ ചികിത്സ ചെയ്യുന്നവർ, മറ്റു ചികിത്സ നേടുന്നവർ ഒരുപാട് പേരുണ്ട്. എന്തിനാണ് സംഘടനയെ ഇങ്ങനെ നാറ്റിക്കുന്നത്. ഇതൊക്കെ പറയാൻ എനിക്കൊരു പേടിയുമില്ല."–സുധീറിന്റെ വാക്കുകൾ.
താരസംഘടനയായ ‘അമ്മ’യിൽ കൂടുതൽ അംഗങ്ങൾ പരസ്യപ്രതികരണവുമായി രംഗത്തുവന്നതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കാൻ കാരണം നടൻ ടിനി ടോമും മറ്റും നടത്തിയ അപവാദ പ്രചാരണങ്ങളാണെന്ന അൻസിബ ഹസ്സന്റെ ആരോപണത്തിനു പിന്നാലെയാണ് കൂടുതൽപ്പേർ അനുകൂലിച്ചും എതിർത്തും രംഗത്തുവന്നത്. അമ്മയുടെ നേതൃസ്ഥാനത്ത് മാറ്റമുണ്ടാകണമെന്ന ആവശ്യംവരെ അംഗങ്ങൾ ഉന്നയിച്ചു. ജൂൺ 21-ന്റെ വാർഷിക പൊതുയോഗത്തിനുമുൻപ് പ്രശ്നങ്ങൾ പരിഹരിക്കാനാണു ശ്രമം.
Content Highlights: As the internal warfare within the actors' association AMMA escalates into a public spectacle, veteran actor Sudhir has come out with a fierce reaction. In a video uploaded to his Instagram handle, the actor slammed both Tiny Tom and Ansiba Hassan for destroying the institution's hard-earned dignity.
Published: 25 May 2026, 02:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented