“ഡൽഹിയിൽ നിന്നും നിങ്ങൾ ഇങ്ങോട്ടു പോന്നാൽ അവിടുത്തെ കാര്യങ്ങൾ ആര് നോക്കും. അവിടെ അടുപ്പിൽ പൂച്ച പെറ്റുകിടക്കും, ആരും ഉണ്ടാകില്ല.”

ആശയക്കുഴപ്പങ്ങളും തർക്കങ്ങളും തീർത്ത് കേരളത്തിലെ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കണമെന്ന് നടൻ സുധീർ. വി.ഡി. സതീശൻതന്നെ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് വില്ലൻവേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം പറഞ്ഞു. കെ.സി. വേണുഗോപാൽ ഡൽഹിയിൽ തന്നെ ഇരുന്നാൽ മതിയെന്നും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സുധീർ പറഞ്ഞു.
"എന്റെ പൊന്ന് കോൺഗ്രസ് നേതാക്കന്മാരേ നിങ്ങളൊരു തീരുമാനമെടുക്ക്. മനുഷ്യന് ടിവിയോ ഫെയ്സ്ബുക്കോ ഇൻസ്റ്റയോ തുറക്കാൻ രക്ഷയില്ല. എന്തുവാ ഇത്, നിങ്ങളോടുള്ള പ്രണയം കൊണ്ടോ പ്രേമം കൊണ്ടോ നന്മ കൊണ്ടോ ഒന്നുമല്ല, ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തത്. ഒരു ഭരണമാറ്റം ആഗ്രഹിച്ചു, അതുകൊണ്ടാണ്.
അത് നിങ്ങളുടെ ക്രെഡിറ്റ് ആയോ വലിയ സംഭവമായോ ഒന്നും കാണല്ലേ. കേരളത്തിലെ ജനങ്ങൾ മണ്ടന്മാരൊന്നുമല്ല. വെറുതെ വെറുപ്പിക്കല്ലേ. നിങ്ങളെല്ലാവരും കൂടി നറുക്കിട്ടോ തീരുമാനമെടുത്തോ ഒരാൾ മുഖ്യമന്ത്രിയാക്. ആ മനുഷ്യൻ കുറെ കിടന്ന് കഷ്ടപ്പെട്ടതല്ലേ, അങ്ങേരെ ആക്കണമെന്നാണ് എന്റെ അഭിപ്രായം. പിന്നെ നിങ്ങൾ തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് ഉണ്ടല്ലോ. എന്തു വേണമെങ്കിലും ചെയ്തോ, വെറുപ്പിക്കരുത്.
ഇന്ത്യയുടെ ഭൂപടത്തിൽ കുറച്ച് സ്ഥലങ്ങളിൽ മാത്രമേയുള്ളൂ നിങ്ങൾ. ഇനി അതും കൂടി ഇല്ലാതാകും. കെ.സി. വേണുഗോപാൽ സാറിനോട് ഒരപേക്ഷയുണ്ട്, നിങ്ങൾ കഴിയുന്നതും കേരളത്തിൽ വരാതിരിക്കുക. ഡൽഹിയിൽ ഇരുന്ന് ഇവിടുത്തെ കാര്യങ്ങൾ നോക്കുക. ഇവിടുത്തെ മുഖ്യമന്ത്രിയേക്കാൾ വലിയ പവർ ഉള്ള ആളാണ് നിങ്ങൾ. ഡൽഹിയിൽ നിന്നും നിങ്ങൾ ഇങ്ങോട്ടു പോന്നാൽ അവിടുത്തെ കാര്യങ്ങൾ ആര് നോക്കും. അവിടെ അടുപ്പിൽ പൂച്ച പെറ്റുകിടക്കും, ആരും ഉണ്ടാകില്ല.
തലപ്പത്തിരിക്കുന്ന നേതാവിനെ കണ്ടൊന്നും ഒരുകാര്യവും പ്ലാൻ ചെയ്യരുത്. ചീറ്റിപ്പോകും, മനസ്സിലായില്ലേ, ഇങ്ങോട്ട് വരണ്ട, നിങ്ങൾക്ക് ഡൽഹി തന്നെയാണ് നല്ലത്.’’–സുധീറിന്റെ വാക്കുകൾ.
Content Highlights: Malayalam actor Sudheer, known for his villainous roles, has released a viral video criticizing Congress leaders for delaying the Chief Minister selection in Kerala, explicitly backing V.D. Satheesan and asking K.C. Venugopal to remain in Delhi.
Published: 09 May 2026, 02:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented