കൊച്ചി: അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്‌കാരച്ചടങ്ങുകൾ അല്പസമയത്തിനകം. പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിൽ എത്തിച്ചു. പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ലയിൽ മൂന്നുമണിയോടെ സംസ്‌കാരച്ചടങ്ങുകൾ ആരംഭിക്കും.

To advertise here,

സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുക. സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയോടെ മൃതദേഹം സംസ്‌കരിക്കും. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.

ടൗൺഹാളിലെ പൊതുദർശനത്തിൽ അന്തരിച്ച നടന് അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങളാണ് എത്തിച്ചേർന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാർ, ജനപ്രതിനിധികൾ, സിനിമാ- രാഷ്ട്രീയ- സാംസ്‌കാരിക മേഖലകളിൽനിന്ന് ഒട്ടേറെപ്പേർ അന്ത്യോപചാരമർപ്പിക്കാൻ എത്തി.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു സലിംകുമാറിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷയാളതിനെത്തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.