പത്തുവർഷം നീണ്ട കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റേയും ഫലമാണിതെന്നാണ് ചെറുകുറിപ്പിലൂടെ അദ്ദേഹം അർത്ഥമാക്കുന്നത്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞ സന്തോഷം പറഞ്ഞ് നടൻ ആനന്ദ് മന്മഥൻ. രഞ്ജിത് സംവിധാനം ചെയ്ത ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം ആനന്ദ് സ്ക്രീൻ പങ്കിട്ടത്. ഈ രംഗം തിയേറ്ററിൽ കണ്ടപ്പോഴുണ്ടായ അനുഭവം വൈകാരികമായ ഒരു പോസ്റ്റിലൂടെയാണ് ആനന്ദ് മന്മഥൻ പങ്കുവെച്ചത്. പത്തുവർഷം നീണ്ട കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റേയും ഫലമാണിതെന്നാണ് ചെറുകുറിപ്പിലൂടെ അദ്ദേഹം അർത്ഥമാക്കുന്നത്.
ആനന്ദ് മന്മഥന്റെ സോഷ്യൽ മീഡിയാ കുറിപ്പ്
സ്ക്രീനിൽ വരാൻ പോകുകയാണ്. അത് കാണാൻ തയ്യാറായി ഞാൻ ഇരുന്നു. പക്ഷേ, ഒരൊറ്റ ഫ്രെയിമിൽ അദ്ദേഹത്തിന്റെ ഒപ്പം എന്നെ കണ്ട ആ നിമിഷത്തിൽ, കഴിഞ്ഞ പത്ത് വർഷങ്ങളായി എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഓർമ്മകളുടെയും ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും നിരാശകളുടെയും കാത്തിരിപ്പിന്റെയും അധ്വാനത്തിന്റെയും എല്ലാം ആകെത്തുക ഒരൊറ്റ ബിന്ദുവിലേക്ക് വന്ന് നിറഞ്ഞു... കവിഞ്ഞു. അത് ഞാൻ പോലും അറിയാതെ, അടുത്തിരുന്ന കണ്ണൻ ചേട്ടന്റെ കൈ പിടിച്ച് മുറുക്കി.
ഒരു കൊച്ചുകുട്ടിയെ പോലെ ഞാൻ അലറി: “നോക്കണ്ണാ... ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ!” അത് പറയുമ്പോൾ എന്റെ ശബ്ദമിടറി. ഉറപ്പായും കണ്ണ് നിറഞ്ഞിരുന്നു. പെട്ടെന്ന് ഒരു ചിന്ത മനസ്സിലൂടെ കടന്നുപോയി... ഞാൻ ഇപ്പോൾ പറഞ്ഞ ആ വാചകത്തിന്റെ ഗ്രാവിറ്റി എന്തായിരുന്നു? “ഞാനും സിനിമയുടെ മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ.” അതും ഒരു സീനിൽ... അദ്ദേഹം എന്നോട് സംസാരിക്കുകയാണ്.
That was such a beautiful moment.
I’m living my dream now. Life is good.
ഒത്തിരി നന്ദി രഞ്ജിത്ത് സർ, ഉദയേട്ടൻ, കൂടെ നിന്ന എല്ലാവർക്കും.
ലോ ആൻഡ് ഓർഡർ തിയേറ്ററുകളിൽ
'തുടരും' ഫെയിം പ്രകാശ് വർമയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ലോ ആന്റ് ഓർഡർ. പൂർണമായും ഒരു പൊലീസ് സ്റ്റോറി ജോണറിൽ അവതരിപ്പിക്കുന്ന ലോ ആന്റ് ഓർഡർ ഒരു റിയലിസ്റ്റിക്ക് ആക്ഷൻ ത്രില്ലർ കുടുംബ ചിത്രമാണ്. കഴിഞ്ഞദിവസം പ്രദർശനത്തിനെത്തിയ ചിത്രത്തിൽ അഭിരാമിയാണ് നായിക. ബ്ലാക്ക് എന്ന ചിത്രത്തിലെ കാരിക്കാമുറി ഷൺമുഖനായി കാമിയോ കഥാപാത്രമായി മമ്മൂട്ടിയും എത്തുന്നുണ്ട്.
ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി. കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബു മോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രമുഖ താരങ്ങൾ.
Content Highlights: Actor Anand Manmadhan shared an emotional social media post describing the overwhelming feeling of seeing himself in the same screen frame alongside Megastar Mammootty in director Ranjith's latest release Law and Order, calling it the culmination of a ten-year journey in cinema.
Published: 20 Sept 2026, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented