പ്രശസ്ത ഹോളിവുഡ് നടൻ ടിം കറി (80) അന്തരിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. പത്തു വർഷത്തിലേറെയായി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

To advertise here,

നാടകരംഗത്തും സിനിമയിലും സജീവമായിരുന്ന ടിം കറിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം 'ദി റോക്കി ഹൊറർ പിക്ചർ ഷോ'യിലെ ഡോ. ഫ്രാങ്ക്-എൻ-ഫർട്ടർ ആയിരുന്നു. 'ക്ലൂ', 'മുപ്പറ്റ് ട്രഷർ ഐലൻഡ്' തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളിലും അദ്ദേഹം പ്രധാന വേഷങ്ങളിലെത്തിയിട്ടുണ്ട്.

1946-ൽ ഇംഗ്ലണ്ടിലെ ചെഷയറിലാണ് തിമോത്തി ജെയിംസ് കറി ജനിച്ചത്. ലണ്ടനിലെ പാലസ് തിയേറ്ററിൽ ജൂഡി ഡെഞ്ചിന്റെ അഭിനയം കണ്ടതാണ് അഭിനയമേഖലയിലേക്ക് തിരിയാൻ പ്രചോദനമായത്. ബർമിങ്ങാം യൂണിവേഴ്‌സിറ്റിയിലായിരുന്നു പഠനം.

1973-ൽ ലണ്ടനിൽ അരങ്ങേറിയ 'ദ റോക്കി ഹൊറർ ഷോ'യിൽ ഡോ. ഫ്രാങ്ക്-എൻ-ഫർട്ടർ എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. 1975-ൽ പുറത്തിറങ്ങിയ ഇതിന്റെ ചലച്ചിത്രാവിഷ്‌കാരമായ 'ദി റോക്കി ഹൊറർ പിക്ചർ ഷോ' വൻ തരംഗമായി മാറി. സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നാണിത്.

2012 ജൂലൈയിൽ ഉണ്ടായ പക്ഷാഘാതത്തെ തുടർന്ന് അദ്ദേഹം വീൽചെയറിന്റെ സഹായത്തിലായി. ഇതിനുശേഷം ഡബിങ് മേഖലയിലാണ് പ്രവർത്തിച്ചുവന്നത്. 'ഫെൺഗല്ലി: ദി ലാസ്റ്റ് റെയിൻഫോറസ്റ്റ്', 'സ്റ്റാർ വാർസ്: ദി ക്ലോൺ വാർസ്', 'പീറ്റർ പാൻ ആൻഡ് ദി പൈറേറ്റ്‌സ്' തുടങ്ങി ടെലിവിഷൻ, ആനിമേഷൻ, വീഡിയോ ഗെയിം പ്രൊജക്ടുകൾക്ക് അദ്ദേഹം ശബ്ദം നൽകി. 'പീറ്റർ പാൻ ആൻഡ് ദി പൈറേറ്റ്‌സ്' എന്ന ചിത്രത്തിലെ ശബ്ദസാന്നിധ്യത്തിന് അദ്ദേഹത്തിന് എമ്മി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.